‘പുറത്തു നടക്കുന്ന കാര്യങ്ങൾ അറിയാൻ മത്സരാർത്ഥികൾ സ്വിമ്മിങ് പൂളിലേക്ക് പോകും’, ബിഗ് ബോസിലെ രഹസ്യം വെളിപ്പെടുത്തി ഫിറോസ് ഖാൻ

നിറയെ ആരാധകരുള്ള മലയാളത്തിലെ ഒരു ടെലിവിഷൻ പരിപാടിയാണ് ബിഗ് ബോസ്. മോഹൻലാൽ അവതാരകനാകുന്ന ബിഗ് ബോസ് വഴി ധാരാളം പേർക്ക് സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് എതാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ഹോക്‌സിലെ മത്സരാർത്ഥികൾ കുറിച്ചും, പുറത്ത് നടക്കുന്ന കാര്യങ്ങൾ അറിയാൻ അവർ ചെയ്യുന്ന പ്രവർത്തിയെ കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരം ഫിറോസ് ഖാൻ.

ഫിറോസ് ഖാൻ പറഞ്ഞത്

ALSO READ: ‘കോഴിയെ വെട്ടി തിന്നാൽ ചിക്കൻ പാർട്ടി, കേക്ക് വെട്ടി തിന്നാൽ ബർത്ത് ഡേ പാർട്ടി, നാടിനെ വെട്ടി തിന്നാൽ ഭാരതീയ ജനത പാർട്ടി’, വൈറലായി തമിഴ് ഗാനം

ബിഗ് ബോസിനകത്തുള്ള മത്സരാര്‍ഥികള്‍ പുറത്ത് നടക്കുന്ന സംഭവങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ശ്രമിക്കാറുണ്ട്. ഷോ യുടെ അകത്ത് എല്ലായിപ്പോഴും മൈക്ക് ധരിക്കണം. വൈല്‍ഡ് കാര്‍ഡ് ആയി മത്സരത്തിലേക്ക് വരുന്നവരില്‍ നിന്നുമാണ് ഓരോ കാര്യങ്ങളും അറിയുന്നത്. അങ്ങനെ മൈക്ക് ഇടുന്ന സമയത്ത് പുറത്തെ കാര്യങ്ങള്‍ അറിയാന്‍ പറ്റില്ല.

പുറത്തുള്ള കാര്യങ്ങള്‍ ചോദിക്കാനോ പറയാനോ പാടില്ലെന്നാണ് നിയമം. പക്ഷേ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് വെച്ചാല്‍ സ്വിമിങ്ങ് പൂളിലേക്ക് മൈക്കില്ലാതെ പോവുകയാണ്. വൈല്‍ഡ് കാര്‍ഡായി വരുന്നവരെയും കൂട്ടി അവിടെ പോകും. വെള്ളം നനഞ്ഞാല്‍ മൈക്ക് കേടാവുന്നത് കൊണ്ട് അവിടെ മാത്രം ഊരി വെക്കാവുന്നതാണ്. അവിടെ വെച്ച് എന്തേലും സംസാരിച്ചാല്‍ ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ക്കും അത് മനസിലാക്കാന്‍ പറ്റാറില്ല.

ALSO READ: ‘ആരും പിരിഞ്ഞു പോകരുത് പൊങ്കാല തീർന്നിട്ടില്ല’, രഥത്തിൽ നിരത്തിലിറങ്ങിയ ‘തമ്പുരാനെ’ ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ

കഴിഞ്ഞ സീസണില്‍ അങ്ങനെ സംഭവിച്ചിരുന്നു. സംവിധായകന്‍ ഒമര്‍ ലുലു വൈല്‍ഡ് കാര്‍ഡായിട്ടാണ് അതിനകത്തേക്ക് പോകുന്നത്. ചിലര്‍ അദ്ദേഹത്തെ കൂട്ടി സ്വിമിങ് പൂളിലേക്ക് പോയി. അതൊരു ട്രിക്കാണ്. അവിടെ വെച്ച് പുറത്തുള്ള കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാന്‍ ശ്രമിക്കും. ഒമര്‍ ലുലു ഗെയിം സ്ട്രാറ്റജിയൊന്നുമില്ലാത്ത വളരെ നിഷ്‌കളങ്കനായൊരു വ്യക്തിയാണ്. അദ്ദേഹത്തോട് പത്ത് കാര്യങ്ങള്‍ ചോദിക്കുന്നതിനിടയില്‍ അറിയാതെ ഒരു കാര്യം പുള്ളി പറഞ്ഞ് പോയി. എല്ലാം പറഞ്ഞില്ലെങ്കിലും ചില കാര്യങ്ങള്‍ അദ്ദേഹത്തിന് പറയേണ്ടി വന്നു.

ബിഗ് ബോസില്‍ അതും ഒരു പഴുതാണ്. ഇനി വരുന്ന സീസണിലും ഇതൊക്കെ സംഭവിക്കാം. ഷോ യുടെ അണിയറ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു മേഖല ഇതാണ്. എല്ലാ സീസണിലും ഇങ്ങനെ ഉണ്ടായിട്ടില്ല. എന്നാല്‍ അമിതമായി ചിന്തിക്കുന്ന ചിലര്‍ ഇങ്ങനൊരു പ്രവൃത്തി നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News