
മിഡ്‌റേഞ്ചിൽ പെർഫോമൻസും ബാറ്ററിയും അടക്കം മികച്ച ഫീച്ചറുകളുമായി എത്തുമെന്നതിനാൽ പോക്കോ ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട ഫോണാണ്. ഷവോമിയുടെ സബ് ബ്രാന്‍ഡ് കൂടിയായ പോക്കോയുടെ ഏറ്റവും പുതിയ എൻട്രി ഈ മാസം 24 നെത്തും. സ്മാർട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് പോക്കോ എഫ് 7 ആണ് ഇന്ത്യൻ വിപണിയിൽ മത്സരത്തിന് കൊഴുപ്പ് കൂട്ടാൻ എത്തുന്നത്. മാര്‍ച്ചില്‍ പോക്കോ എഫ് 7 പ്രോയും പോക്കോ എഫ് 7 അള്‍ട്രയും കമ്പനി പുറത്തിറക്കിയിരുന്നു. ആ ശ്രേണിയുടെ തുടർച്ചയായിട്ടാണ് എഫ് 7 വരുന്നത്.
ALSO READ; കമ്മ്യൂണിറ്റികൾ പവറാക്കാൻ റെഡിറ്റ് : ആപ്പിൽ ഇനി എഐ ടൂളുകളും
90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,550 mAh ന്‍റെ വമ്പൻ ബാറ്ററിയാണ് ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇത് വരെ അവതരിപ്പിക്കപ്പെട്ടതിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററിയുമായാണ് എഫ് 7 എത്തുന്നത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ സ്നാപ് ഡ്രാഗൺ 8s Gen 4 ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക.
പിന്നിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ കാമറ സെറ്റപ്പായിരിക്കും. മുൻവശത്ത് 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കും. 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ഐപി68 റേറ്റഡ് ബിൽഡ്, അലുമിനിയം മിഡിൽ ഫ്രെയിം എന്നിവയാണ് മറ്റു പ്രത്യേകതകൾ. 30,000 രൂപയിലായിരിക്കും വില ആരംഭിക്കുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here