ചരിത്രത്തിലെ ഏറ്റവും വലിയ ഫ്ലോപ്പ്? 1400 കോടിയുടെ സിനിമ നേടിയത് വെറും 6 കോടി

desert warrior

ഏറെ പ്രതീക്ഷയോടെയും അവകാശവാദങ്ങളോടെയും പ്രദര്ശനത്തിനെത്തുന്ന ചില വമ്പൻ ചിത്രങ്ങൾ ബോക്സ്-ഓഫീസിൽ തകരുന്നത് ഒരു പുതുമയുള്ള കാര്യമല്ല. എങ്കിലും വമ്പൻ ബഡ്ജറ്റിൽ ഇറങ്ങുന്ന ചിത്രങ്ങൾ വലിയ നഷ്ടത്തോടെ തിയേറ്ററിൽ നിന്നും കളം വിടുന്നത് വർത്തയാകാറുണ്ട്. ഇത്തരത്തിൽ വാർത്തയായിരിക്കുകയാണ് 1400 കോടി മുടക്കി വലിയ താരങ്ങളെ അണിനിരത്തി എടുത്ത ‘ഡെസേർട്ട് വാറിയർ’ എന്ന ഹോളിവുഡ് ചിത്രം. വലിയ കോലാഹലത്തോടെ ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്നും ആകെ സ്വന്തമാക്കിയത് വെറും ആറു കോടി രൂപ മാത്രമാണ്.

സൗദി അറേബ്യയിലെ സിനിമാ വ്യവസായത്തെ ആഗോള തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ എം ബി സി സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രമാണ് ഇങ്ങനെ തകർന്നു തരിപ്പണമായത്. റൂപർട്ട് വ്യാറ്റ് സംവിധാനം ചെയ്ത ചിത്രത്തിൽ ആന്റണി മാക്കി, ബെൻ കിംഗ്സ്ലി, ആയിഷ ഹാർട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇവരെ കൂടാതെ വിദേശത്ത് നിന്നുമുള്ള അനവധി സാങ്കേതിക വിദഗ്ധരും സൗദി അറേബ്യയിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ ഭാഗമായിരുന്നു.

Also Read: രോഹിത്തിനെ പാകിസ്ഥാൻ നായകനാക്കി; വൈറലായി ബ്രോഡ്കാസ്റ്ററുടെ അമളി

എന്നാൽ വമ്പൻ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ ചിത്രം തിയേറ്ററുകളിൽ പ്രേക്ഷകരെ ആകർഷിക്കാനായില്ല. അമേരിക്ക, സൗദി അറേബ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൊന്നും സിനിമയ്ക്ക് ശ്രദ്ധേയമായ കളക്ഷൻ നേടാനായില്ല. റിലീസിന് പിന്നാലെ രണ്ട് ആഴ്ചയ്ക്കുള്ളിൽ തന്നെ പല തിയേറ്ററുകളിൽ നിന്നും ചിത്രം പിൻവലിക്കപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News