കശ്മീരില്‍ പോലും പോകാതെ നേരെ ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിയിലേക്ക്, പഹല്‍ഗാം പ്രചാരണ ആയുധവും; മോദിക്കെതിരെ രൂക്ഷ വിമര്‍ശനം

modi-bihar-election-pahalgam-attack

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ അത് തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയതിനും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്തതിനും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനം. ആക്രമണം നടന്ന് മൂന്നാം ദിവസം, ഇരകളെ സംസ്കരിക്കുന്നതിന് മുമ്പാണ് മോദിയുടെ ഈ പ്രവൃത്തി. പഹല്‍ഗാം തെരഞ്ഞെടുപ്പ് പ്രചാരണായുധം ആക്കരുതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

പഹല്‍ഗാം ആക്രമണം നടന്നതിന് ശേഷം കശ്മീര്‍ പോലും സന്ദര്‍ശിക്കുന്നതിന് മുമ്പാണ് മോദി ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ എത്തിയത്. ആക്രമണത്തിന് ശേഷം മോദി ആദ്യമായി പങ്കെടുത്ത പൊതുപരിപാടി കൂടിയാണിത്. ഈ വര്‍ഷം അവസാനമാണ് ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

Read Also: പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച സമ്മതിച്ച് കേന്ദ്രം; ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചു

പഹല്‍ഗാം ആക്രമണം ആയിരുന്നു മോദിയുടെ പ്രധാന പ്രസംഗ വിഷയം. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ശിക്ഷ നല്‍കും, തീവ്രവാദികളുടെ അവശേഷിക്കുന്ന ഇടവും ഇല്ലാതാക്കും, 140 കോടി ഇന്ത്യക്കാരുടെ ഇച്ഛാശക്തി തീവ്രവാദികളുടെ നട്ടെല്ലൊടിക്കും തുടങ്ങിയ പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിരുന്നു. മധുബനിലെ ദേശീയ പഞ്ചായത്ത് രാജ് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വികസന പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി. അതിന് ശേഷമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ റാലി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News