ബിഹാറിൽ കല്യാണത്തിന് വന്നവർ പാർക്കിങ്ങിന് വേണ്ടി വഴക്കിട്ടു ; വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു

ബിഹാറിൽ കല്യാണത്തിന് പങ്കെടുക്കാൻ വന്നവരിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു . അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ലഹാര്‍പ ഗ്രാമത്തിലാണ് സംഭവം. ലവ്കുഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ALSO READ : ‘ഞാനാ രാക്ഷസനെ കൊന്നു’: കർണാടക മുൻ ഡിജിപിയെ കൊലപ്പെടുത്തിയ ശേഷം ഭാര്യ സുഹൃത്തിനോട് പറഞ്ഞു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ഈ വിവാഹച്ചടങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്.
വെടിയേറ്റ മറ്റ് അഞ്ച് പേര്‍ ഭോജ്പൂര്‍ ജില്ലാ ആസ്ഥാനമായ ആറയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ALSO READ : ‘ എൻ്റെ ചിതാഭസ്മം അഴുക്കുചാലിൽ ഒഴുക്കിക്കൊള്ളൂ…’; യുപിയിൽ ടെക്കി ജീവനൊടുക്കി, കാരണം ഭാര്യയും കുടുംബവുമെന്ന് കുറ്റപ്പെടുത്തൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News