ബിഹാറിൽ ബിജെപിക്ക് വഴിതുറന്ന് ജെഡി(യു); രാജിവച്ച നിതീഷ് കുമാറിനു പകരം ബിജെപിയുടെ സാമ്രാട്ട് ചൗധരി മുഖ്യമന്ത്രി ആകും

ജനതാ ദൾ (യുണൈറ്റഡ് ) നേതാവും രാജ്യസഭാ എംപിയുമായ നിതീഷ് കുമാർ ബീഹാർ മുഖ്യമന്ത്രി സ്ഥാനത്തിൽ നിന്നും രാജിവച്ചു. ഇന്ന് നിതീഷ് സമർപ്പിച്ച രാജി ലെഫ്റ്റനന്റ് ജനറൽ (റിട്ട.) ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സ്വീകരിച്ചു. ആരോഗ്യ കാരണങ്ങളാലാണ് രാജി എന്നാണ് വിശദീകരണം.

ഇതോടെ രണ്ടു പതിറ്റാണ്ടു കാലം ബിഹാറിനെ നയിച്ച നിതീഷ് യുഗത്തിനാണ് അന്ത്യമായത്. ഏതാനും ദിവസം മുമ്പാണ് നിതീഷ് രാജ്യസഭ എംപി ആയി സത്യപ്രതിജ്ഞ ചെയ്തത്. നിതീഷ് കുമാറിന്റെ രാജിയോടെ സംസ്ഥാനത്തിലെ ആദ്യ ബിജെപി മുഖ്യമന്ത്രിക്കുള്ള വഴിയാണ് തെളിയുന്നത്. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ആയിരിക്കും നിതീഷിന്റെ പിൻഗാമി എന്നാണ് സൂചന.

ബീഹാർ ഭരിക്കുന്ന എൻഡിഎ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഏപ്രിൽ 15 ന് ലോക് ഭവനിൽ നടക്കുമെന്നു പ്രതീക്ഷിക്കുന്ന പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും എന്നാണ് റിപ്പോർട്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News