
ഉത്തരേന്ത്യയിൽ കനത്ത മഴ. ബിഹാറിൽ ഇടിമിന്നലിലും ആലിപ്പഴ വീഴ്ചയിലും 25 പേർ മരിച്ചു. നളന്ത, സിവാൻ, കതിഹാർ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം മരിച്ചവരുടെ കുടുംബങ്ങൾക്ക് ബിഹാർ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചിരിക്കുന്നത്.
ALSO READ: ‘പീഡനക്കേസിൽ ഇരയായ പെൺകുട്ടിയാണ് അക്രമത്തിന് ഉത്തരവാദി’: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി
ഉത്തർപ്രദേശിലും മഴക്കെടുതി രൂക്ഷമാണ്. ഇവിടെ ഇതുവരെ 22 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുപി സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.ജാർഖണ്ഡിലും ശക്തമായ മഴ തുടരുകയാണ്.
ENGLISH NEWS SUMMARY: Heavy rains in North India. 25 people died in Bihar due to lightning and hailstorm. Heavy damage has been reported in Nalanda, Siwan and Katihar. Meanwhile, the Bihar government has announced compensation for the families of the deceased. Bihar Chief Minister Nitish Kumar has announced that a compensation of Rs 4 lakh will be given to the families of the deceased.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here