ബിഹാറിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾ മരിച്ചു

ബിഹാറിലെ നളന്ദയിൽ ശീതള മാതാ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ടു സ്ത്രീകൾക്ക് ദാരുണ അന്ത്യം. ചൈത്ര മാസത്തിലെ അവസാന ചെവ്വാഴ്ചയായ ഇന്ന് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതിരാവിലെ മുതലുള്ള തിരക്കിനിടയിൽ ക്ഷേത്രത്തിനു ചുറ്റുമുള്ള ബാരിക്കേഡുകൾ തകർന്നതോടെ ആണ്  പ്രശ്നങ്ങൾ വഷളായത്. .ഉന്തിനും തള്ളിനുമിടയിൽ പലവിധ അഭ്യൂഹങ്ങൾ പരന്നതയോടെ സ്ത്രീകളടക്കമുള്ള ഭക്തർ ഭയചികിതരാകുകയും അത് അപകടത്തിലേക്ക് നയിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. 

Also Read: ലക്ഷ്യം നൂറ് സീറ്റുകൾ ! ഇടതുമുന്നണി തെരഞ്ഞെടുപ്പിൽ സെഞ്ചുറി അടിക്കുമെന്ന് എം എ ബേബി

അപകടസ്ഥലത്ത് ജനങ്ങളും പോലീസുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെന്നും റിപോർട്ടുകൾ പറയുന്നു. അപകടത്തിൽ മരിച്ചവർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പ്രഖ്യാപിച്ചു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ആശ്രിതർക്ക് ആറു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News