ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി 52 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ആകെയുള്ള 7,89,69,844 വോട്ടര്‍മാരില്‍ 7,16,04,102 വോട്ടര്‍മാരില്‍ നിന്ന് ഫോമുകള്‍ ലഭിച്ചു. അതേസമയം 52,30,126 വോട്ടര്‍മാരെ അവരുടെ രജിസ്റ്റര്‍ ചെയ്ത വിലാസങ്ങളില്‍ കണ്ടെത്താനായില്ല എന്നാണ് കമ്മീഷന്റെ വിശദീകരണം. 21.36 ലക്ഷം വിതരണം ചെയ്ത അപേക്ഷാ ഫോറങ്ങള്‍ ഇനിയും കമ്മീഷന് തിരികെ ലഭിച്ചിട്ടില്ല.
എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാത്തതോ ലിസ്റ്റ് ചെയ്ത വിലാസങ്ങളില്‍ കണ്ടെത്താന്‍ കഴിയാത്തതോ ആയ വോട്ടര്‍മാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. മരണപ്പെട്ട 18 ലക്ഷം വോട്ടര്‍മാരുടെയും മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് താമസം മാറിയ 26 ലക്ഷം പേരുടെയും ഒന്നിലധികം സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് ലക്ഷം പേരുടെയും വോട്ടുകളാണ് കളഞ്ഞതെന്നാണ് കമ്മീഷന്റെ വിശദീകരണം.
Read Also: ഉപരാഷ്ട്രപതിയുടെ രാജി; കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി
ഓഗസ്റ്റ് ഒന്ന് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ കരട് വോട്ടര്‍ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍, തിരുത്തലുകള്‍ എന്നിവ സംബന്ധിച്ച് ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടാകുമെന്ന് കമ്മീഷന്‍ അറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ 30-ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

