
ഇടുക്കി: തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇയാളെ കാണാതായതായി കാണിച്ച് കഴിഞ്ഞ ദിവസം ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിലെ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. കേസിൽ നാല് പ്രതികളാണ് ഉള്ളതെന്ന് ഇടുക്കി എസ് പി അറിയിച്ചു.
കേസിൽ നാല് പ്രതികളാണ് ഉള്ളത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നും ഇടുക്കി എസ് പി അറിയിച്ചു. ഒരാൾ കാപ്പ കേസ് പ്രകാരം ജയിലിലാണെന്നും പാർട്ണർമാർ തമ്മിലുള്ള ഷെയർ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും എസ് പി പറഞ്ഞു. സാമ്പത്തിക തർക്കത്തിൽ പ്രതികളിലൊരാള്‍ നൽകിയ പരാതികൾ പല സ്റ്റേഷനുകളിൽ നിലവില്‍ ഉണ്ട്.
കൊല്ലപ്പെട്ട ബിജു ജോസഫിനും പ്രതികളിലൊരാളും തമ്മിൽ ബിസിനസ് പങ്കാളികളായിരുന്നു. ഇരുവരും തമ്മിൽ ബിസിനസ് പങ്കാളിത്തത്തിന്റെ പേരിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ബിജു ജോസഫ് നൽകാനുള്ള പണം നേടിയെടുക്കുന്നതിനായി ക്വട്ടേഷൻ നൽകുകയായിരുന്നു. ഇതാണ് കൊലപാതകത്തിൽ അവസാനിച്ചത്. കൊല്ലപ്പെട്ട ബിജു ജോസഫിന്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിക്ഷേപിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here