
മൂവാറ്റുപുഴ നഗരത്തില്‍ , അരമണിക്കൂറിനിടെ കവര്‍ന്നത് മൂന്നുബൈക്കുകള്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൊട്ടടുത്തുള്ള മൂന്നിടങ്ങളില്‍ നിന്നായി വിലകൂടിയ ബൈക്കുകള്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങി.
മൂവാറ്റുപുഴ കടാതി നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപം പുളിനാട്ട് ഫ്ളാറ്റ് സമുച്ചയത്തില്‍നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 3.45നാണ് മനോജിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് കവര്‍ന്നത്. മോഷ്ടാക്കള്‍ പോര്‍ച്ചില്‍നിന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് ഓടിച്ചുകൊണ്ടുപോകുന്നതും മറ്റ് ബൈക്കുകളില്‍ നിന്നുള്ള ഹെല്‍മെറ്റെടുത്ത് ധരിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.
മോഷ്ടാക്കളിലൊരാള്‍ വെള്ളയും കറുപ്പും ചെക്ക് ഷര്‍ട്ടും പാന്റ്‌സും മറ്റൊരാള്‍ കറുത്ത ഷര്‍ട്ടും പാന്റ്‌സും ആണ് ധരിച്ചിരിക്കുന്നത്. ഒരാള്‍ മുടി പിന്നില്‍ കെട്ടിയിട്ടിട്ടുണ്ട്. മോഷ്ടക്കള്‍ ഇരുവരും മാസ്‌കും ധരിച്ചിട്ടുണ്ട്. ഇതേ സംഘംതന്നെ നാലോടെ മേക്കടമ്പിലെ കൂറിയര്‍ സ്ഥാപനത്തിന് മുന്നില്‍ നിന്നും സ്ഥാപന ഉടമ കൃസ്റ്റി ജോയിയുടെ ബൈക്കും മോഷ്ടിച്ചു. മൂവാറ്റുപുഴ എല്‍ഐസി ഓഫീസിനു മുന്നില്‍ നിന്നാണ് മറ്റൊരു ബൈക്ക് കവര്‍ന്നത്. ഇത് 500 മീറ്റര്‍ മാറി ഉപേക്ഷിച്ച നിലയില്‍ കണ്ടെട്ടിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് മൂവാറ്റുപുഴ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here