എംസി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, തിരുവനന്തപുരത്ത് 18കാരൻ മരിച്ചു

accident

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 18 കാരൻ മരിച്ചു.കടയ്ക്കൽ കുറ്റിക്കാട് സ്വദേശി സുബിൻ (18)ആണ് മരിച്ചത്. കീഴായിക്കോണത്ത് എംസി റോഡിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.വെഞ്ഞാറമൂട് ഭാഗത്ത് നിന്നുവന്ന ബൈക്ക് എതിർദിശയിൽ നിന്നു വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ് ഗുരുതര പരുക്കേറ്റ സുബിനെ സമീപത്തെ അഗ്നിരക്ഷാനിലയത്തിലെ സേനാംഗങ്ങൾ ആംബുലൻസിൽ വെഞ്ഞാറമുട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

also read: എറണാകുളത്ത് പോത്തിന്റെ ആക്രമണത്തിൽ 73കാരന് ദാരുണാന്ത്യം, സംഭവം ഇന്നലെ രാത്രിയോടെ

വാമനപുരത്ത് നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്ന ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ സഞ്ചരിക്കുന്ന കാറിലാണ് ബൈക്ക് ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുബിന്റെ സുഹൃത്ത് സിദ്ധാർഥിന് (18) പരിക്ക് സാരമുളളതല്ല. വെഞ്ഞാറമൂട് പൊലീസ് അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News