
കോഴിക്കോട് ബാലുശ്ശേരി മുക്കിലെ മെഡിക്കല്‍ ഷോപ്പ് ഉടമ അബ്ദുള്‍ കബീർ വാഹനമിടിച്ച് മരിക്കാന്‍ ഇടയായ സംഭവത്തില്‍ ബൈക്ക് യാത്രികര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത താമരശ്ശേരി സ്വദേശികളാണ് പൊലീസില്‍ കീഴടങ്ങിയത്.
ഈ മാസം മൂന്നാം തീയതിയാണ് അബ്ദുൾ കബീറിനെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ ഇടിച്ചിട്ടത്. ഗുരുതരമായി പരുക്കേറ്റ കബീറിനെ ബാലുശ്ശേരി ഗവ. ആശുപത്രിയില്‍ എത്തിച്ച ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രതികള്‍ അബ്ദുല്‍ കബീറിനെ ആശുപത്രിയില്‍ എത്തിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു
News Summary: In the incident in which Abdul Kabir, the owner of a medical shop in Balussery Mukku, Kozhikode, was hit by a vehicle and died, the bikers reached the police station and surrendered.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here