
നെടുമ്പാശ്ശേരി അത്താണിയിൽ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. നിർത്തിയിട്ട ടാങ്കറിന് പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. പത്തനംതിട്ട സ്വദേശികളായ കപിൽ, ആദിത്ത് എന്നിവരാണ് മരിച്ചത്. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ അത്താണിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് തിരിയുന്ന സിഗ്നൽ ഇംഗ്ഷനിൽ ഇന്നു പുലർച്ചെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. കപിൽ അപകട സ്ഥലത്തു തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെ 6.50ഓടെ ആയിരുന്നു അപകടം. ആദിത്ത് തൽക്ഷണം മരിച്ചു.
also read; ഇരുവഴിഞ്ഞി പുഴയിലെ കയാക്കിങ് – റാഫ്റ്റിങ് ഉദ്ഘാടനം, ജനപ്രതിനിധിയുടെ നടപടിക്കെതിരെ ജനരോഷം ശക്തം
അവശ നിലയിലായ ആദിത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹങ്ങൾ അങ്കമാലി എൽഎഫ് ആശുപത്രി മോർച്ചറിയിൽ. മലയാലപ്പുഴ ആതിര സ്റ്റുഡിയോ ഉടമയാണ് ആദിത്ത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

