
തൃശൂരില്‍ റോഡില്‍ വീണ ഹെല്‍മറ്റ് എടുക്കാന്‍ ശ്രമിക്കുന്നതിനെ ദമ്പതികള്‍ ലോറിയിടിച്ച് മരിച്ചു. കുതിരാന്‍ വഴക്കുംപാറ അടിപ്പാതക്ക് മുകളില്‍ ഇന്ന് രാത്രി 9.30ഓടെയാണ് അപകടം സംഭവിച്ചത്. ഹെല്‍മറ്റ് നിലത്തേക്ക് തെറിച്ചുവീണത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പുറകില്‍ നിന്ന് വന്ന് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ ഉണ്ടായിരുന്നവര്‍ ലോറിയുടെ ടയറിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. മരിച്ചവര്‍ എറണാകുളം സ്വദേശികളാണ്.
Also read-നവജാത ശിശുക്കളെ കുഴിച്ചു മൂടിയ സംഭവം: രണ്ട് കുട്ടികളുടെ മരണവും കൊലപാതകം; മാതാവ് കുറ്റം സമ്മതിച്ചു
അഞ്ചലില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്ക്
തിരുവല്ലയിലെ കാവുംഭാഗം അഞ്ചല്‍ കുറ്റിയിലില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിരുവല്ല വേങ്ങല്‍ കോട്ടൂര്‍ നടുക്കേതില്‍ തോമസ് ഉമ്മന്‍ ( 59 ) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെ അഞ്ചല്‍ കുറ്റി ജംഗ്ഷനില്‍ ആയിരുന്നു അപകടം. ബിലീവേഴ്‌സ് ആശുപത്രിയില്‍ നിന്നും യാത്രക്കാരുമായി പോയ ഹരിപ്പാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും തിരുവല്ലയില്‍ നിന്നും വേങ്ങലിലേക്ക് പോയ ഓട്ടോറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണതിനെ തുടര്‍ന്ന് പരിക്കേറ്റ തോമസ് ഉമ്മനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here