അഭ്യാസം അഴിക്കുള്ളിലായി; റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കൾ കോട്ടയത്ത് അറസ്റ്റിൽ

bike-stunt-kottayam-police

കോട്ടയത്ത് റോഡിൽ ബൈക്ക് സ്റ്റണ്ട് നടത്തിയ യുവാക്കള്‍ പിടിയിലായി. മൂന്ന് പേരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. അംജിത് (18), ആദില്‍ ഷാ (20), അരവിന്ദ് (22) എന്നിവരാണ് അറസ്റ്റിലായത്.

പരുത്തുംപാറ- കൊല്ലാട് റോഡില്‍ ചോഴിയക്കാട് ഭാഗത്ത് വച്ചാണ് ഇവര്‍ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയായി അപകടകരമായി അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് അറസ്റ്റ്.

Read Also: കളഞ്ഞു കിട്ടിയ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബിജെപി വനിതാനേതാവ് അറസ്റ്റില്‍

തൃശ്ശൂരില്‍ കോടികളുടെ ഇറിഡിയം തട്ടിപ്പ്; 500 കോടി തട്ടിയതായി പരാതി

തൃശ്ശൂരില്‍ കോടികളുടെ ഇറിഡിയം തട്ടിപ്പ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് 500 കോടി തട്ടിയതായി പരാതി. മൂന്നുപീടിക സ്വദേശി ഹരിദാസ്, ഇരിങ്ങാലക്കുട സ്വദേശിനി ജിഷ എന്നിവരുടെ നേതൃത്വത്തില്‍ പണം തട്ടി എന്നാണ് പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും പേരു പറഞ്ഞാണ് സംഘം പണം തട്ടിയത്. സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News