ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോർട്ടുകൾ

ബില്‍കിസ് ബാനോ കേസിലെ കുറ്റവാളികൾ ഒളിവിലെന്ന് റിപ്പോര്‍ട്ട്. കുടുംബാങ്ങളുടെ പക്കലും കൃത്യമായ വിവരമില്ല. ഗുജറാത്തിലെ റന്ധിക്പുര്‍, സിംഗ്വാദ് എന്നീ രണ്ട് ഗ്രാമങ്ങളിലാണ് കേസിലെ 9 പേരും താമസിക്കുന്നത്. ചിലര്‍ വീടുകളില്‍ നിന്ന് പോയി ഒരാഴ്ചയായെന്നും എവിടെയാണെന്നറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ എല്ലാവരെയും വിധി വരുന്നതിന് തലേദിവസം വരെ പ്രദേശത്ത് കണ്ടവരുണ്ട്. 11 പേരെയും വെറുതേവിട്ട ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി രണ്ടാഴ്ച സമയമാണ് തിരികെ ജയിലില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കുറ്റവാളികൾക്ക് നല്‍കിയിട്ടുള്ളത്.

Also Read: ഡിവൈഎഫ്‌ഐയുടെ മനുഷ്യചങ്ങല: പങ്കെടുക്കാനഭ്യർത്ഥിച്ച് പുകാസ സംസ്ഥാന കമ്മിറ്റി

തടവ് പുള്ളികള്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കുന്ന 1992-ലെ നയത്തിന്റെ അടിസ്ഥാനത്തില്‍ കേസിലെ 11 കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബില്‍കിസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലി, ടി.എം.സി നേതാവ് മഹുവ മൊയ്ത്ര തുടങ്ങിയവരും സമര്‍പ്പിച്ച വിവിധ ഹര്‍ജികളിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Also Read: മന്ത്രിയുടെ പദവിയുള്ള പ്രതിപക്ഷ നേതാവാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നത്: ഗോവിന്ദൻ മാസ്റ്റർ

ഗുജറാത്ത് കലാപകാലത്ത് 21കാരിയായ ബില്‍കിസ് ബാനു കൂട്ടബലാല്‍സംഗത്തിന് ഇരയാകുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ബില്‍കിസ് ബാനു ക്രൂരകൃത്യത്തിന് ഇരയായത്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ അവരുടെ മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ഏഴ് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here