സുലഭ് ഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബിന്ദേശ് പഥക് അന്തരിച്ചു

സുലഭ് ഫൗണ്ടേഷന്‍ സ്ഥാപകനും സാമൂഹ്യപ്രവര്‍ത്തകനുമായ ബിന്ദേശ് പഥക് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഹൃദയാഘാതം ഉണ്ടായത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാവിലെ പഥക് ദേശീയ പതാക ഉയര്‍ത്തിയെന്നും തൊട്ടുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും സഹായി പറഞ്ഞു. തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

also read; ‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

ശുചിമുറി സംസ്‌കാരം പ്രചരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയളാണ് ബിന്ദേശ്. 1.3 ദശലക്ഷം വീടുകളിലും പൊതുസ്ഥലങ്ങളില്‍ 50 ദശലക്ഷം ശുചിമുറികളും സുലഭ് നിര്‍മ്മിച്ചു.

also read; കായംകുളത്ത് ക്ഷേത്ര കുളത്തിൽ ചാടി 17കാരി ജീവനൊടുക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News