സിഇടി ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് കലാലയ സമൂഹത്തിനായി സമർപ്പിച്ചു: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് കലാലയ സമൂഹത്തിനായി സമർപ്പിച്ച് മന്ത്രി ആർ ബിന്ദു. ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിനായി എട്ടരക്കോടി രൂപയുടെ നിർമ്മാണ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കാനായതിൽ ഏറ്റവും സന്തോഷമുണ്ടെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഗവേഷണോന്മുഖമായ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചിട്ടുള്ള കലാലയത്തിന് ആ നിലയിലുള്ള മുന്നോട്ടുപോക്കിന് ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് മുതൽക്കൂട്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

കേരളത്തിന്റെ സാങ്കേതികവിദ്യാ കലാലയങ്ങളിലെ അഭിമാനങ്ങളിലൊന്നായ തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജിൽ (സി.ഇ.ടി) ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് കലാലയ സമൂഹത്തിനായി സമർപ്പിച്ചു. ഇലക്ട്രോണിക്സ് ഡിപ്പാർട്ട്മെന്റിനായി എട്ടരക്കോടി രൂപയുടെ നിർമ്മാണ പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കാനായതിൽ ഏറ്റവും സന്തോഷം.

തൊഴിലാഭിമുഖ്യവും സംരംഭകത്വ വാസനയും പ്രോത്സാഹിപ്പിക്കൽ സർക്കാരിന്റെ മുഖ്യ പരിഗണനയാണ്. അതിനിണങ്ങുന്ന വിധം, ഗവേഷണാത്മക പ്രവർത്തനങ്ങളിൽ കേരളത്തെ മുന്നിൽ നിന്നു നയിക്കാൻ കെൽപ്പുള്ള സ്ഥാപനമാണ് സി ഇ ടി. ഗവേഷണോന്മുഖമായ പ്രവർത്തനങ്ങളിൽ മികവു തെളിയിച്ചിട്ടുള്ള കലാലയത്തിന് ആ നിലയിലുള്ള മുന്നോട്ടുപോക്കിന് ഗോൾഡൻ ജൂബിലി പിജി ആൻഡ് റിസർച്ച് ബ്ലോക്ക് മുതൽക്കൂട്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here