
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളാണ് കേരളത്തിലാകെ ഉയർന്ന് വരുന്നത്. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം സ്ത്രീത്വത്തെ അധിക്ഷേപിച്ച് കൊണ്ടാണ് യുഡിഎഫ് കൺവീനർ രംഗത്ത് വന്നത്.
ഇത് കേരളീയ പൊതുസമൂഹത്തിന് തന്നെ നാണക്കേടാണെന്ന് ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കണം
ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്കെതിരെ യുഡിഎഫ് മണ്ഡലം കൺവീനർ എ. ഇർഷാദ് നടത്തിയ പ്രസ്താവന കേരളീയ പൊതുസമൂഹത്തിന് തന്നെ നാണക്കേടാണ്. കായംകുളത്ത് എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ “ശരീര അളവുകൾ കൊണ്ടും നാവുചാതുര്യം” കൊണ്ടും വോട്ട് പിടിക്കുന്നു എന്ന് ഇന്നലെ നടന്ന UDF കൺവെൻഷനിൽ UDF മണ്ഡലം കൺവീനവർ
A ഇർഷാദ് (മുസ്ലിം ലീഗ് – മുൻ വൈസ് ചെയർമാൻ കായംകുളം നഗരസഭ) പറയുന്നത്.ഒരു ജനപ്രതിനിധിയുടെ പ്രവർത്തനങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം, ശരീര അളവുകളെയും സ്ത്രീത്വത്തെയും അധിക്ഷേപിച്ചുകൊണ്ട് കോൺഗ്രസ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നത്. ഇതിനെതിരെ കേരള സമൂഹം പ്രതികരിക്കണം
ജനാധിപത്യ പ്രക്രിയയിൽ സ്ത്രീകളെ അപമാനിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

