രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസൻ: ബിനോയ് വിശ്വം

binoy vishwam

ശക്തമായ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം എല്ലാ വിഭാഗം ജനങ്ങളോടും രാഷ്ട്രീയത്തിനപ്പുറത്തേക്ക് സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച നേതാവായിരുന്നു ടി പി ദാസനെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കണിശവും കൃത്യതയാർന്നതുമായ നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. സ്നേഹപൂർണമായ ഇടപെടലിലൂടെ അദ്ദേഹം ഏവരുടെയും മനസ് കവർന്നെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘ ടി പി ദാസന്റെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ നികത്താനാകാത്ത നഷ്ടം’; എം വി ഗോവിന്ദൻ മാസ്റ്റർ

ജനപ്രതിനിധി, സഹകാരി, പൊതുപ്രവർത്തകൻ, കായിക സംഘാടകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടി പി ദാസന്റെ വിയോഗത്തിൽ കുടുംബത്തിന്റെയും സഖാക്കളുടെയും ദുഖത്തിൽ പങ്കുചേരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News