‘നിലപാടും രാഷ്ട്രീയവും കാഴ്ചപ്പാടും വ്യക്തമാക്കിയിട്ടുണ്ട്’; നിലമ്പൂരിൽ എൽഡിഎഫിന്‍റെ വിജയം നൂറ് ശതമാനം ഉറപ്പെന്ന് ബിനോയ് വിശ്വം

Binoy Viswam

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ വിജയം നൂറ് ശതമാനം ഉറപ്പെന്ന് ബിനോയ് വിശ്വം. സ്വന്തം നിലപാടും രാഷ്ട്രീയവും കാഴ്ചപ്പാടും എൽഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടർമാർക്ക് ആ ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് അങ്കലാപ്പിലാണ്. യുഡിഎഫ് അവരുടെ രാഷ്ട്രീയ പാപ്പരത്വം എൽഡിഎഫിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും ബിനോയ് വിശ്വം ആരോപിച്ചു. എൽഡിഎഫിന് ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആർഎസ്എസ് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. 50 കൊല്ലം മുൻപാണ് യുഡിഎഫ് ജീവിക്കുന്നത്. വർത്തമാന കാലത്തിനു വേണ്ട രാഷ്ട്രീയമാണ് വേണ്ടത്. ആർഎസ്എസുമായി ഇടതുപക്ഷത്തിന് സഖ്യമുണ്ട് എന്ന ആരോപണങ്ങൾ തെറ്റാണ്. ഭൂരിപക്ഷ വർഗീയതയുമായി ഒളിഞ്ഞും തെളിഞ്ഞും ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങൾ എ‍ഴുതാപ്പുറം വായിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

ALSO READ; ഭരണഘടനാനിര്‍മ്മാണസഭാ ചര്‍ച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനകര്‍മ്മം; മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

ആര്‍എസ്എസുമായി സിപിഐഎം ഇന്നേവരെ ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്നും അന്നും ഇന്നും നാളെയുമില്ലെന്നും എം വി ഗോവിന്ദൻ മാസ്റ്ററും പറഞ്ഞിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസ് ആണ്. 1980-ല്‍ ആർഎസ്എസുമായി സഖ്യം ഉണ്ടാക്കിയത് യുഡിഎഫ് ആണ്. അവർ ഇഎംഎസിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിമോചന സമരത്തിന്റെ ഘട്ടത്തിലാണ് ആദ്യമായി ആര്‍ എസ് എസുമായി ചേര്‍ന്ന് കോൺഗ്രസ് പ്രവര്‍ത്തിച്ചത്. ആര്‍എസ്എസിന്റെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് അന്ന് തന്നെ ഇഎംഎസ് പ്രഖ്യാപിച്ചിരുന്നു. വടകര, ബേപ്പൂര്‍ മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യം ഉണ്ടായിട്ടുണ്ട്. അന്ന് ഇ എം എസും ഇന്ന് പിണറായി വിജയനും വര്‍ഗീയവാദികളുടെ പിന്തുണ വേണ്ടെന്ന് പ്രഖ്യാപിച്ചതായും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News