
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം ഒറ്റക്കെട്ടായാണ് നടത്തിയത് എന്ന് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുമ്പോഴും പാർട്ടിക്കുള്ളിലെ ഭിന്നത വ്യക്തമാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിൽ അസംതൃപ്തിയുണ്ടായിരുന്ന മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയ് സ്ഥാനാർഥിയ പ്രഖ്യാപിച്ച വേദിയിലുണ്ടായിരുന്നില്ല.
മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഷൗക്കത്തിനെതിരെയാണ് പ്രാദേശിക വികാരം എന്ന് പ്രതികരിച്ചിരുന്നു. കൂടാതെ നിയുക്ത കെപിസിസി പ്രസിഡന്റ് സ്ഥാനാർഥി നിർണയ പട്ടികയിലുണ്ടായിരുന്ന വി എസ് ജോയിയെയോ ആര്യാടൻ ഷൗക്കത്തിനെയോ അല്ല പരിഗണിക്കേണ്ടത് എന്നും മൂന്നാതൊരാൾ ആണെന്നും പറഞ്ഞിരുന്നു.
Also Read: ആര്യാടന്‍ ഷൗക്കത്തിനെ അന്‍വര്‍ പേടിച്ചതെന്തുകൊണ്ട് ? ഒടുവില്‍ അവസാന പ്രതീക്ഷയും അസ്തമിച്ചു…
ഇത്തരത്തിൽ കോൺഗ്രസ് പുകഞ്ഞു കൊണ്ടിരിക്കുമ്പോഴും ഒറ്റക്കെട്ടായാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതെന്ന് പറഞ്ഞ് ഭിന്നപ്പ് പുറത്തറിയിക്കാതിരിക്കാനുള്ള വിഫലശ്രമമാണ് കോൺഗ്രസ് നടത്തിയത്. സ്ഥാനാർഥി പ്രഖ്യാപന വേദിയിൽ സ്ഥാനാർഥിയെ പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ തട്ടിക്കയറിയുവാനെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സാധിച്ചുള്ളൂ.
ഒറ്റക്കെട്ട് എന്ന് പറയുമ്പോഴും കോൺഗ്രസിന്റെ കെട്ട് അയയുകയാണോ? എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ചോദിച്ചു. വിഷയത്തിൽ അദ്ദേഹം X ൽ കുറിച്ച കുറുപ്പ് ഇങ്ങനെയാണ് “കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദിയിൽ നേതാക്കളുടെ തിക്കും തിരക്കുമായിരുന്നു. അവിടെ DCC പ്രസിഡൻറിനെ മാത്രം കണ്ടില്ല. നേതാക്കൾ പറയുന്ന ഒറ്റകെട്ടിൻ്റെ കെട്ട് മുറുകുകയാണോ അയയുകയാണോ ? ” അനന്തം അജ്ഞാതം അവർണനീയം യുഡി എഫ് രാഷ്ട്രീയം തിരിയുന്ന മാർഗം !”
കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച വേദിയിൽ നേതാക്കളുടെ തിക്കും തിരക്കുമായിരുന്നു. അവിടെ DCC പ്രസിഡൻറിനെ മാത്രം കണ്ടില്ല. നേതാക്കൾ പറയുന്ന ഒറ്റകെട്ടിൻ്റെ കെട്ട് മുറുകുകയാണോ അയയുകയാണോ ? " അനന്തം അജ്ഞാതം അവർണനീയം യുഡി എഫ് രാഷ്ട്രീയം തിരിയുന്ന മാർഗം !"
— Binoy Viswam (@BinoyViswam1) May 26, 2025

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

