
ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ജനങ്ങളോട് മാപ്പ് പറയേണ്ടതുണ്ടെങ്കിൽ അത് ആദ്യം ബാധകമാകുക മുഖ്യമന്ത്രി വി. ഡി. സതീശന് തന്നെയായിരിക്കും എന്ന എന്ന ബിജെപി നേതാവിൻ്റെ പ്രസ്താവനയോട് മുഖ്യമന്ത്രി വി. ഡി സതീശന്റെ പ്രതികരണം അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് താല്പര്യമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെഹ്റുവിയൻ സോഷ്യലിസത്തിന്റെ കപടമേലങ്കി അണിഞ്ഞു കൊണ്ട് ഗോൾവാൾക്കറുടെ ചിത്രത്തിന് മുമ്പിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാതയാണ് വൈസ് ചാൻസലർമാർ പിൻപറ്റിയത്.
ആർഎസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയായ പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഇതുവരെയും തയ്യാറാകാത്ത മുഖ്യമന്ത്രി ഗാന്ധിജിക്കും ഗോഡ് സൈക്കും നടുവിൽ നിന്ന് വലയുന്ന കാഴ്ച മതനിരപേക്ഷ കേരളം കാണുന്നുണ്ട്.പി എം ശ്രീ നടത്തിപ്പിന്റെ കാര്യസ്ഥപ്പണി ചെയ്യാൻ മുസ്ലിം ലീഗ് മന്ത്രിയെ നിർബ്ബന്ധിക്കുന്ന മുഖ്യമന്ത്രി ഗാന്ധി നെഹ്റു പാരമ്പര്യങ്ങളെയാണ് കുഴിച്ചുമൂടുന്നത്.ഇതിനെതിരെ കോൺഗ്രസിലെ തടക്കമുള്ള മതനിരപേക്ഷ വാദികൾ രംഗത്ത് വരുമെന്ന് ബിനോയ് വിശ്വം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

