ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ ഓരോന്ന് ജല്പിക്കുകയാണ്: ബിനോയ് വിശ്വം

Binoy Viswam

ഗോപിയുടെ പരാമർശം യാദർശ്ചികമായി സംഭവിച്ചതല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് സുരേഷ്ഗോപിയെന്നും ബിനോയ് വിശ്വം പറഞ്ഞു.

അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിലും പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിലും രാഷ്ട്രപതിയുടെ സാന്നിധ്യം ഉണ്ടായില്ല. അതിൻ്റെ തുടർച്ചയായി വായിക്കേണ്ടതാണ് ഈ പ്രസ്താവനയെന്നും. ബിജെപി ചാതുർവർണ്യത്തിൻ്റെ കാവൽക്കാരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സുരേഷ്ഗോപി പരസ്യമായി മാപ്പു പറയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read: കേന്ദ്ര ബജറ്റ് സാമ്പത്തിക വളര്‍ച്ച മുരടിപ്പിക്കും, ജനദുരിതം ഏറും; കേരളത്തെ കൂടുതല്‍ വിഷമത്തിലാക്കുമെന്നും ഡോ. തോമസ് ഐസക്

പാർലമെൻറ് ഉദ്ഘാടനത്തിൽനിന്ന് ദ്രൗപതി മുർമുവിനെ ഒഴിവാക്കിയവരാണ് ബിജെപി. സുരേഷ് ഗോപിയുടെ വാക്കുകൾ യാദൃശ്ചികമല്ല. നരേന്ദ്രമോദി കാണിച്ച് തന്ന വഴിയാണ് സുരേഷ്ഗോപി പിന്തുടരുന്നതെന്നും ആ ആശയത്തിന് ആദിവാസികളെ വെറുപ്പാണ് അതിനാലാണ്
സുരേഷ് ഗോപിക്ക് ഇങ്ങനെയെല്ലാം പറയാൻ സാധിക്കുന്നതെന്നും ബിനോയാ വിശ്വം പറഞ്ഞു.

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ കേരളത്തിനെതിരെയുള്ള പ്രസ്താവനയ്ക്കെതിരേയും ബിനോയ് വിശ്വം പ്രതികരിച്ചു. വേറൊരു മന്ത്രി പറയുന്നു കേരളം പിന്നോക്കം ആണെന്ന് പറയണം എന്ന്. പിന്നോക്കമാണെന്ന് സമ്മതിച്ചാൽ സഹായം നൽകാമെന്നാണ് അദ്ദേഹത്തിന്റെ ന്യായം. എന്നാൽ കേരളം ഒന്നാകെ പറയുന്നു അങ്ങനെ പറയാൻ മനസ്സില്ലെന്ന്. ജോർജ് കുര്യന് മറുപടിയായി ബിനോയ് വിശ്വം പറഞ്ഞു.

Also Read: “സുരേഷ്‌ ഗോപിയാണോ ‘ഉന്നതകുലജാതരെ’ തീരുമാനിക്കുന്നത്”? മന്ത്രിയുടെ പ്രസ്താവന ഭരണഘടനാ വിരുദ്ധമെന്ന് കെ രാധാകൃഷ്ണൻ എംപി

ഭരണഘടനയുടെ മൂല്യങ്ങൾ അറിയാത്ത മന്ത്രിമാർ ഓരോന്ന് ജല്പിക്കുകയാണ്. ബിജെപിയുടെ യഥാർഥ മുഖം കേരളം തിരിച്ചറിയുന്നു. പരാമർശത്തിൽ നാളെ സിപിഐയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News