ബി ജെ പി ക്ക് വലുത് ശ്രീരാമനോ രാവണനോ?: ബിനോയ് വിശ്വം

Binoy Viswam

അയോദ്ധ്യയേയും ശ്രീരാമനേയും കാട്ടി രാഷ്ട്രീയാധികാരം പിടിച്ചെടുത്ത ആർ എസ് എസ് – ബി ജെ പി യുടെ യഥാർത്ഥ മുഖം രാജ്യം കാണുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌വിശ്വം പ്രസ്താവനയിൽ പറഞ്ഞു. മതനിരപേക്ഷതയുടെ അടിത്തറ തകർത്ത്, ബാബറി മസ്ജിദ് പൊളിച്ചുമാറ്റിയ സംഘപരിവാറിന് ദൈവവിശ്വാസവും ക്ഷേത്രങ്ങളും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടി മാത്രമാണ്.

മതത്തെയും ദൈവത്തെയും വിദ്വേഷ രാഷ്ട്രീയത്തിന്റെ മറയാക്കി മാറ്റിയ നരേന്ദ്രമോദിക്കും കൂട്ടാളികൾക്കും കണക്കറ്റ സമ്പത്ത് കൈക്കലാക്കാനുള്ള ഉപാധി മാത്രമായിരുന്നു അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രമെന്ന് അദ്ദേഹം പറഞ്ഞു. ആദ്ധ്യാത്മിക ആചാര്യന്മാരെ വരെ പിന്നിൽ നിർത്തി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠ നടത്തിയത് പ്രധാനമന്ത്രി മോദിയായിരുന്നു. അവിടെ നിന്നാണ് 1400 കോടി രൂപ കൊള്ളയടിക്കപ്പെട്ടത്. അതുകൂടാതെ ഭക്തർ കാണിക്കയർപ്പിച്ച ടൺ കണക്കിന് സ്വർണവും വെള്ളിയും കാണാതായി.

Also read: കാപട്യത്തിൻ്റെ രാജാവായി മുഖ്യമന്ത്രി മാറി: പി രാജീവ്‌

‘മര്യാദ പുരുഷോത്തമനായ’ ശ്രീരാമനേക്കാൾ ബി ജെ പി ക്ക് വലുത് സീതാപഹരണം നടത്തിയ രാവണനാണോയെന്ന് ഭക്തജനങ്ങൾ രാജ്യമാകെ ചോദിക്കുകയാണ്. അയോദ്ധ്യയിലെ ക്ഷേത്ര കൊള്ളയ്ക്ക് ചൂട്ടുപിടിച്ച ആർ എസ് എസ്, ബി ജെ പി നേതൃത്വത്തെ വരുന്ന തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് ബിനോയ്‌വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News