‘ബിജെപിയുടെ വിജയം വലിയ വിപത്ത്’; പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണുണ്ടായതെന്ന് ബിനോയ് വിശ്വം

Binoy Viswam

പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതേപ്പറ്റി ഗൗരവമായി പഠിക്കേണ്ടതുണ്ട് എന്നും അതിനുവേണ്ടിയുള്ള ഒന്നാം സ്റ്റെപ്പാണ് പാർട്ടി കമ്മിറ്റികൾ ചേരാൻ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും പാർട്ടി കമ്മറ്റികൾ കൂടും. എല്ലാ ജില്ലകളിലും പാർട്ടി വിലയിരുത്തും. അതിന്റെയെല്ലാം വെളിച്ചത്തിൽ വൈകാതെ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരും. പാർട്ടി മാറ്റങ്ങൾ വരുത്തി മുന്നോട്ടു പോകും എന്നും അദ്ദേഹം പറഞ്ഞു.

തങ്ങളാരും കാണാത്ത അടിയൊഴുക്കുകൾ ഉണ്ടായിട്ടുണ്ട്. പരാജയം വിശദമായി പഠിക്കും. നാദാപുരത്തെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിവാദങ്ങൾ പരിശോധിക്കും. എല്ലാ സീറ്റുകളെ കുറിച്ചും പഠിക്കും. ആവശ്യമായ തിരുത്തലുകൾ വരുത്തും. ഇത്ര വലിയ പരാജയം പ്രതീക്ഷിച്ചിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോര്: എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാൻ അവസരം ഒരുക്കണമെന്ന് വി ഡി സതീശൻ

ബിജെപിയുടെ വിജയം വലിയ വിപത്ത് ആണ്. ഇതിനെ കമ്മ്യൂണിസ്റ്റ് പാർട്ടികളും മതേതര ശക്തികളും ഗൗരവമായി കാണണം. മൂന്നു സീറ്റ് മാത്രമല്ല ആറിടത്ത് രണ്ടാം സ്ഥാനവുമുണ്ട്. അതൊരു ഗൗരവപ്പെട്ട വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News