‘പരമോന്നത കോടതി അടിച്ചമർത്തലിന്റെ തലത്തിലേക്ക് തരം താഴരുത്’; വിമർശനവുമായി ബിനോയ് വിശ്വം

binoy viswam + union budget

പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത് അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം. നീറ്റ് പരീക്ഷയിൽ സുതാര്യത വേണമെന്നുംധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളും സിജെപിയും സമരം ചെയ്യുന്നത്. ചീഫ് ജസ്റ്റിസ് ഇവരുടെ കാര്യത്തിൽ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർഥികളുടെയും രാജ്യത്തിന്റെയും ആശങ്കകൾക്ക് നീതി നൽകാൻ പരമോന്നത കോടതിക്ക് സമയമില്ലെങ്കിൽ, പിന്നെ എന്തിനാണ് സമയമുള്ളതെന്നും അദ്ദേഹം ചോദിച്ചു. അവരെ പാറ്റകൾ എന്ന് വിളിച്ചുകൊണ്ട് സിജെപിക്കും വൻ പ്രതിഷേധങ്ങൾക്കും തീ കൊളുത്തിയത് ചീഫ് ജസ്റ്റിസ് തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Also Read: എന്താ പ്പോ ഇവടെ നടക്കണത് !!! തൊണ്ട പൊട്ടി മുദ്രാവാക്യം വിളിക്കുന്ന പ്രിയങ്ക ഗാന്ധിയ്ക്ക് പിന്നിൽ മിണ്ടാതെ, ഉരിയാടാതെ വി ഡി സതീശൻ; സോഷ്യൽ മീഡിയയിൽ ട്രോൾ

അതേസമയം, ദില്ലി ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരുകയാണ്. പാർലമെ​ന്റിലേക്ക് നടന്ന സിജെപി പ്രതിഷേധത്തിൽ വൻ അക്രമണമാണ് പൊലീസ് അഴിച്ചുവിട്ടത്. വിദ്യാർഥികളെ തല്ലിച്ചതച്ച ദില്ലി പൊലീസ് നടപടിയെ വിമർശിച്ച് നിരവധി പേരാണ് രം​ഗത്തു വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News