“കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പരോക്ഷമായി പോകുന്നത് ബിജെപിക്ക്”: ബിനോയ്‌ വിശ്വം എംപി

മോദി പറഞ്ഞ ഗ്യാരണ്ടികൾ എല്ലാം പാഴ്‌വാക്കെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എംപിയുമായ ബിനോയ്‌ വിശ്വം. കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റുമെന്നു തോന്നുന്നുണ്ടോയെന്നും, അയോദ്ധ്യയിൽ കോൺഗ്രസിന് ചാഞ്ചട്ടമുണ്ടായില്ലേയെന്നും ബിനോയ്‌ വിശ്വം എംപി പറഞ്ഞു. ഗോൾവാർക്കരുടെ പാർട്ടി വിളിക്കുമ്പോൾ, ഗാന്ധിയുടെ പാർട്ടി എന്തിനു പോകണം എന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ചോദിച്ചു.

Also Read; അച്ഛനുള്ള സമയം ബിജെപി അത്ര സ്‌ട്രോങ്ങ് അല്ലല്ലോ, അന്ന് കൈകൊടുക്കേണ്ട കാര്യമില്ലല്ലോ’ ; പത്മജ വേണുഗോപാല്‍ കൈരളി ന്യൂസിനോട്

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ ആനി രാജ മത്സരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആനി രാജ ഈ പടയോട്ടത്തിൽ ജയിക്കുമെന്നും, ഇന്ത്യയെ കാത്തുരക്ഷിക്കാനാണ് ഈ സമരമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് ആയിരം കൊല്ലത്തേക്ക് ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാനാണ് ഇഷ്ടമെന്നും അദ്ദേഹം പ്രതിപാദിച്ചു.

Also Read; വെണ്ണിലാക്കൊമ്പിലെ രാപ്പാടി, എന്നുമീ ഏട്ടന്റെ ചിങ്കാരി: ഒരേട്ടന്റെ കദന കഥ പറയുന്ന പാട്ട് ഇന്ന് കേൾക്കുന്നവർ ഉണ്ടോ?

കോൺഗ്രസിന്റെ കൂട്ടമായില്ല ബിജെപി പലായനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് എന്താണ് സംഭവിച്ചതെന്നും, കൂട്ടം കൂട്ടമായി എല്ലാവരും ബിജെപിയിലേക്ക് പോവുകയാണെന്നുമുള്ള ആശങ്കയും അദ്ദേഹം അറിയിച്ചു. കോൺഗ്രസിന് നൽകുന്ന ഓരോ വോട്ടും പരോക്ഷമായി ബിജെപിക്ക് തന്നെയാണ് പോകുന്നതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News