രാസ ലഹരിയുടെ വ്യാപനം: മുഴുവൻ സാമൂഹിക രാഷ്ട്രീയ ശക്തികളും അടിയന്തരമായി രംഗത്തിറങ്ങണമെന്ന് ബിനോയ് വിശ്വം

BINOY VISWAN

കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതിനെതിരായി മുഴുവൻ സാമൂഹിക രാഷ്ട്രീയ ശക്തികളും അടിയന്തരമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

നമ്മുടെ കൺമുന്നിൽ ഒരു തലമുറ വിനാശത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോൾ കേരളം പോലൊരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ അവകാശമില്ലമെന്നും രാസ ലഹരിയുടെ പിന്നിൽ കേരളത്തിനകത്തും പുറത്തുമുള്ള വൻകിട സാമ്പത്തിക ശക്തികൾ സജീവമാണെന്ന് കാര്യം മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ; ഇസ്രയേലില്‍ മലയാളി വെടിയേറ്റു മരിച്ചു

ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്ന വരേണ്ടത്. ഇന്നത്തെ സങ്കീർണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സജ്ജം ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ENGLISH NEWS SUMMARY: CPI State Secretary Binoy Viswam said that the biggest calamity facing the society of Kerala today is the spread of drug addiction.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk

Latest News