കേരളത്തില്‍ എല്‍ഡിഎഫ് അനുകൂല കാറ്റ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അനുകൂല കാറ്റാണെന്നും കേരളത്തില്‍ ഇത്തവണ 20 ല്‍ 20 സീറ്റും എല്‍ഡിഎഫ് നേടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി.

കൂടാതെ മോദി എല്ലാ കള്ളപ്പണവും കൈക്കലാക്കിയെന്നും മോദി ജനങ്ങളോട് കാണിക്കുന്നത് വിശ്വാസ വഞ്ചനയാണെന്നും ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചു. എസ്ബിഐയെ കള്ള പ്രചരണത്തിന്റെ ആയുധമാക്കി ബിജെപി മാറ്റി. കള്ളപ്പണം വെളുപ്പിക്കാനുള്ള വാഷിങ്ങ് മെഷീനാക്കി എസ്ബിഐയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  രാജീവ് ചന്ദ്രശേഖറുമായി ബന്ധപ്പെടുത്തി തെറ്റായ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യ നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും: ഇ പി ജയരാജന്‍

അതേസമയം കേരളത്തിലെ കോണ്‍ഗ്രസ് വിചിത്രമായ കോണ്‍ഗ്രസാണ്. ബിജെപിയുമായാണ് കോണ്‍ഗ്രസിന് ചങ്ങാത്തം. കേരളത്തില്‍ കോലീബി സഖ്യം. അതാണ് ഇപ്പോഴത്തെ കാഴ്ചകളിലുടെ വ്യക്തമാകുന്നത്. ഇന്നത്തെ കോണ്‍ഗ്രസ് നാളെത്തെ ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് പോകു. ജനം തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന് അംഗീകാരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആലത്തൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അനിശ്ചിതത്വം

ഇലക്ഷന്‍ കമ്മിഷന്‍ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചതിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. തെരഞ്ഞെടുപ്പിനെ സുതാര്യവും സത്യസന്ധവുമാക്കണം. ചൂടില്‍ വലയുകയാണ് സ്ഥാനാര്‍ഥികള്‍. ഇലക്ഷന്‍ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞില്ല. പ്രചാരണ സമയം ക്രമീകരിക്കണമായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോഗം വിളിക്കണം. വെള്ളിയാഴ്ച വോട്ടിംഗ് ചിന്തിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here