മോദി സർക്കാർ രാജ്യത്തിൻ്റെ സാമ്പത്തിക നിലയെ തകർത്തു: ബിനോയ് വിശ്വം

മോദി സർക്കാർ രാജ്യത്തിൻറെ സാമ്പത്തിക നിലയെ തകർത്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ പൊയ്മുഖം ഇലക്ട്രൽ ബോണ്ടിലൂടെ കൂടുതൽ വ്യക്തമായി. കള്ളപണകാർക്ക് വേണ്ടി ബാങ്കിങ് മേഖലയെ മോദി സർക്കാർ തകർത്തു. ജെഎൻയുവിലെ തെരഞ്ഞടുപ്പ് ഫലം വലിയ മാറ്റത്തിന്റെ സൂചനയാണ്. രാജ്യത്തിൻ്റെ പുതിയ തലമുറയുടെ വികാരം ജെഎൻയു തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാണ്.

Also Read: ഹൃദ്രോഗ ചികിത്സ രംഗത്തെ പുതിയ മുന്നേറ്റം; വയനാട് മെഡിക്കല്‍ കോളേജില്‍ ആന്‍ജിയോഗ്രാം ആരംഭിച്ചു

കേരളത്തിലെ കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണുള്ളത്. ഇതിനു ബിജെപിയും കൂട്ടുനിൽക്കുന്നു. കേരളത്തലിലെ ബിജെപിയും കോൺഗ്രസും രണ്ടല്ല, ഒന്നാണ്. ഇതിന്റെ തെളിവാണ് പൈവളിഗെ പഞ്ചായത്തിലെ അവിശ്വാസ പ്രമേയം. ബിജെപിക്ക് വേണ്ടി കൈ പോകുന്ന കോൺഗ്രസും, കോൺഗ്രസ് പറഞ്ഞാൽ അനുസരിക്കാത്ത ലീഗും ഒരു സൂചനയാണ്. ബാബറി മസ്ജിദ് മാറ്റി ആദരവോടെ സ്ഥാപിച്ചു കൂടെ എന്ന് പറഞ്ഞ ആളാണ് ശശി തരൂർ. പ്രോ ബിജെപി നിലപാട് സ്വീകരിക്കുന്ന തരൂരിനെ എന്ത് കൊണ്ട് പിൻവലിക്കുന്നില്ല? ഗാസ വിഷയത്തിൽ നെഹ്റുവിൻ്റെ നിലപാട് തള്ളി പറഞ്ഞ ആളാണ് ശശി തരൂർ എന്നും അദ്ദേഹം വിമർശിച്ചു.

Also Read: അനുഭവങ്ങൾ രൂപപ്പെടുത്തിയ വലിയ കലാകാരൻ്റേയും വലിയ മനുഷ്യൻ്റേയും ഓർമ്മകൾ മരിക്കുന്നില്ല: ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവെച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News