തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നു ബിനോയ് വിശ്വം

Binoy Viswam vs BJP

തൃശൂരില്‍ വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നു പറഞ്ഞു സിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും പരുക്കേറ്റ എല്ലാവര്‍ക്കും വിദഗ്ധ ചികിത്സയും സഹായവും ലഭ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിൽ സ്ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി.അഞ്ചു പേരുടെ നില ഗുരുതരമാണ്. 

Also Read: Also Read: തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: അപകടത്തിൽ മരിച്ചവർക്ക്‌ ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

ഉത്സവങ്ങളുടെ ഭാഗമായി അപകടകരമായ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ഉത്സവ കമ്മിറ്റികളും മതപണ്ഡിതന്മാരും മുന്‍വിധി കൂടാതെ ചിന്തിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണെന്നു ഈ ദുരന്തം വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് മരിച്ച സഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News