വാഹനാപകടത്തിൽ പരുക്കേറ്റ ഹാസ്യതാരം ബിനു അടിമാലി ആശുപത്രി വിട്ടു

വാഹനാപകടത്തിൽ പരുക്കേറ്റ ഹാസ്യതാരം ബിനു അടിമാലി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനു അടിമാലി. ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ സഞ്ചരിച്ച വാഹനം ജൂൺ 5നാണ് അപകടത്തിൽപ്പെടുന്നത്.

also read; യുപിയിൽ കാമുകിയെ കൊലപ്പെടുത്തി മൃതദേഹം ടാങ്കിനുള്ളിൽ സൂക്ഷിച്ചു; സുഹൃത്ത് അറസ്റ്റിൽ

പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

also read; വീടിന്റെ മതിലിടിഞ്ഞ്‌ നടപ്പാതയിലേക്ക്‌ വീണ്‌ വീട്ടമ്മ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here