
ബിനു പപ്പു എന്ന നടനെ മലയാളികൾക്ക് സുപരിചിതമാണ്. നടനും സഹസംവിധായകനുമായ ബിനു പപ്പു മലയാളികൾക്ക് പ്രിയങ്കരനായ കുതിരവട്ടം പപ്പുവിന്റെ മകനാണ്.
കുതിരവട്ടം പപ്പുവിന്റെ സിനിമാ ജീവിതത്തിലെ ഒരു അനുഭവം പങ്കുവെക്കുകയാണ് മകനായ ബിനു പപ്പു. മമ്മൂട്ടിയുടെ കിടിലൻ ആക്ഷൻ ചിത്രമായ ദി കിംഗിൽ നടന്ന സംഭവമാണ് ബിനു പപ്പു പങ്കുവെച്ചിരിക്കുന്നത്. ദി കിംഗിൽ വളരെ ക്ഷീണിതനായ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷമാണ് കുതിരവട്ടം പപ്പു ചെയ്തത്.
വളരെ ക്ഷീണിതനായാണ് പടത്തിൽ കുതിരവട്ടം പപ്പുവിനെ കാണിക്കുന്നത്. അതിനാൽ തന്നെ പടത്തിന്റെ ഷൂട്ടിന്റെ സമയത്ത് അസുഖബാധിതനായിരുന്നു അദ്ദേഹം എന്ന ഒരു തെറ്റിധാരണയുണ്ടെന്നും. അങ്ങനെയല്ല അന്ന് ഭക്ഷണമൊക്കെ കുറച്ച് സിനിമയക്ക് വേണ്ടി അങ്ങനെയായതാണെന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ബിനു പപ്പു പറയുന്നു.
അതോടൊപ്പം തന്നെ മറ്റൊരു അനുഭവവും അദ്ദേഹം പങ്കുവെച്ചു. സിനിമയ്ക്ക് വേണ്ടി ആദ്യം മേക്ക്അപ്പ് ചെയ്ത് വന്നത് കണ്ടപ്പോൾ മമ്മൂക്കക്ക് ഇഷ്ടമായില്ലെന്നും. ‘ഇങ്ങനെയാണോ ഇയാളെ പോർട്രൈറ്റ് ചെയ്യേണ്ടത്’ എന്ന് മമ്മൂക്ക ചോദിച്ചെന്നും ബിനു പപ്പു പറഞ്ഞു. അതിനു പിന്നാലെ മമ്മൂക്ക തന്നെ കുതിരവട്ടം പപ്പുവിനെ മേക്കഅപ് ചെയ്തുവെന്നും അതിന്റെ ചിത്രങ്ങൾ ഇപ്പോഴും ഇന്റർനെറ്റിൽ ഉണ്ടെന്നും കുതിരവട്ടം പപ്പു പറയുന്നു.
ചിത്രം കടപ്പാട്: നാന

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here