കളക്ടർ ഉത്തരവിട്ടു; കടയിൽ കുടുങ്ങിക്കിടന്ന കുരുവിയ്ക്ക് ഒടുവിൽ മോചനം

കേസിൽപ്പെട്ട് സീൽ ചെയ്ത കടയിൽ കുടുങ്ങിയ കുരുവിയെ തുറന്നു വിട്ടു. കണ്ണൂർ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെയാണ് കുരുവിയുടെ മോചനം നടന്നത്.

ALSO READ: ‘ഒരിക്കലും പിടിക്കപ്പെടില്ലന്ന് കരുതിയ കുറ്റവാളികളെ അതിവിദഗ്ധമായി പിടികൂടാൻ പൊലീസ് സേനയ്ക്ക് കഴിഞ്ഞിട്ടുണ്ട്’; സിപിഒമാരുടെ പാസിങ് ഔട്ട്‌ പരേഡിൽ സല്യൂട്ട്‌ സ്വീകരിച്ച് മുഖ്യമന്ത്രി

കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിൽ രണ്ട് ദിവസമായി കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവിൽ പറന്നകന്നത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടര്‍ന്ന് ആറ് മാസം മുമ്പാണ് കട പൂട്ടി സീൽ ചെയ്തത്. സ്ഥാപനത്തിന്‍റെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിന്‍റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.

ചില്ലിനിടയിൽ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. പൂട്ടി സീൽ ചെയ്തതിനാൽ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. ഒടുവിൽ കുരുവിയെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് നടപടിയിലേക്ക് നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News