’മന്ത്രിയെ ട്രോളിയ ശങ്കുവിനെ അങ്കണവാടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു’; ട്രോളിൽ ഡിജിപിക്ക് പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ പി എസ്

Minister’s Staff Files Complaint Over Viral Troll

അങ്കണവാടിയില്‍ ബിരിയാണി ചോദിച്ച് വൈറലായ ‘ബിര്‍ണാണി ശങ്കു’വിനെ ഓർമയില്ലേ നിങ്ങൾക്ക് ? അത് കോണ്‍ഗ്രസ് നേതാവ് രാധമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് പറഞ്ഞ് മന്ത്രി ബിന്ദു കൃഷ്ണ എത്തിയത് വലിയ വാർത്തയായിരുന്നു. എന്നാൽ തന്റെ രാധമണി ചേച്ചിയുടെ കൊച്ചുമോനൊന്നും അല്ല എന്ന് വ്യക്തമാക്കി ശങ്കു എന്ന ത്രിജൽ രംഗത്ത് വന്നതോടെ മന്ത്രിയ്ക്ക് പിന്നെ ട്രോൾ മഴ ആയിരുന്നു. ഇപ്പോഴിതാ അതില്‍ ഒരു ട്രോളില്‍ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ പഴ്‌സനല്‍ സ്റ്റാഫ്.

‘മന്ത്രിയെ ട്രോളിയ ശങ്കുവിനെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു’ എന്ന ട്രോളിനെതിരെയാണ് മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫംഗം അഡ്വ. ത്രിദീപ് കുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ട്രോളെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്നാണ് ഇദ്ദേഹം നൽകിയ പരാതിയിലുള്ളത്.

ALSO READ: ‘പൂക്കി പണി തന്നിട്ടുണ്ട്’; പെൻഷൻ പ്രായം വർധിപ്പിക്കുന്നതോടെ തൊഴിലില്ലായ്മ യുഡിഎഫ് സർക്കാർ വക കർമപരിപാടിയായി മാറുന്നുവെന്ന് പി.എസ്. സഞ്ജീവ്

‘അങ്കണവാടിയിലെ ഭക്ഷണ മെനുവുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മന്ത്രി ബിന്ദു കൃഷ്ണയെ ഒരു കൊച്ചുകുട്ടി ട്രോളി എന്ന പേരില്‍ ആണ് വാർത്തകൾ എത്തിയത്. പിന്നാലെ വകുപ്പ് മന്ത്രിയായ ബിന്ദു കൃഷ്ണ ആ കുട്ടിയെ അങ്കണവാടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു എന്ന് തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇത് തികച്ചും വ്യാജ വാര്‍ത്തയും അടിസ്ഥാന രഹിതമായ കാര്യവുമാണ്. കൊച്ചുകുട്ടിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ശുപാര്‍ശ്ശ ചെയ്തു എന്ന തരത്തിലും വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ആയതിനാല്‍ ഇതിനെതിരെ ശക്തമായ നിയമ നടപടി കൈക്കൊള്ളണം’ ത്രിദീപ് കുമാർ നൽകിയ പരാതിയില്‍ പറയുന്നു.

‘അങ്കണവാടിയില്‍ ബിര്‍ണാണീം പൊരിച്ച കോഴീം’ വേണമെന്ന് ആവശ്യപ്പെടുന്ന ശങ്കുവിന്റെ വിഡിയോ കുറച്ചുനാളുകൾക്ക് മുൻപാണ് വൈറലായി മാറിയത്. ഇതിന് പിന്നാലെ അന്നത്തെ മന്ത്രി വീണ ജോര്‍ജ് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്കരിച്ചിരുന്നു. എന്നാല്‍ ബിരിയാണി കൊടുക്കുന്നത് പ്രയാസമാണെന്നാണ് ഒരു പ്രസംഗത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞത്. ഈ പ്രസംഗത്തിന് ഇടയിലാണ് ‘അവനെ എനിക്ക് ഇഷ്ടാ… ബിര്‍ണാണി ചോദിച്ച കുഞ്ഞുണ്ടല്ല, അവന്‍ ചവറയിലെ നമ്മുടെ മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രാധമണി ചേച്ചുടെ കൊച്ചുമകനാണ്’ എന്നും മന്ത്രി പറഞ്ഞത്. ഇതിനു പിന്നാലെ ശങ്കുവിന്റെ വീഡിയോ എത്തിയതോടെ ട്രോളുകളുടെ പെരുമഴ ആണ് മന്ത്രിയ്ക്ക് നേരെ ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News