കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന് ഇന്ന് ജന്മദിനം

കേരളം കണ്ട ഏറ്റവും വലിയ നവോത്ഥാന നായകന് ഇന്ന് ജന്മദിനം. കേരളമെങ്ങും ശ്രീനാരായണ ഗുരു ജയന്തി വിപുലമായ ആഘോഷ പരുപാടികളൊടെ നടക്കും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്യം ഉയര്‍ത്തി കേരളജനതയെ ജാതിയുടെയും മതത്തിന്റെയും തൊട്ടുകൂടായ്മയുടെയും മതിലുകളെ പൊട്ടിച്ച് അറിവ് ആയുധമാക്കാന്‍ ഒരു വലിയ വിഭാഗത്തിനെ പഠിപ്പിച്ച നായകനാണ് ശ്രീ നാരായണ ഗുരു.

Also Read: കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ശ്രീനാരായണ ഗുരുവടക്കമുള്ള നവോത്ഥാന നായകരുടെ ഇടപെടലുകൾ: ചതയദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം സവര്‍ണ്ണമേധാവിത്വത്തിനും സാമൂഹിക തിന്മകള്‍ക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാര്‍ക്ക് പുതുവഴി തെളിച്ചു. ശ്രീ നാരായണ ഗുരു കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവാണ് .അന്നു കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ അദ്ദേഹം പോരാടി.

വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവര്‍ണ്ണരുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വലിയൊരു മാര്‍ഗദര്‍ശിയായിരുന്നു ശ്രീനാരായണാ ഗുരു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകള്‍ക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

Also Read: ആ രണ്ട് വ്യക്തികളോട് മാത്രമാണ് വര്‍ക്ക് ഔട്ടിന്റെ കാര്യത്തില്‍ ആരാധന തോന്നിയിട്ടുള്ളത് : ബാബുരാജ്

ശ്രീ നാരായണ ഗുരുവിന്റെ ഉദ്ധബോധാനത്തില്‍ ഏറ്റവും എടുത്ത് പറയേണ്ടതാണ് ജാതിസംബന്ധമായ ആചാരങ്ങള്‍ നിരര്‍ത്ഥകമാണെന്നും ജന്തുബലി പോലുള്ള പ്രാകൃതമായ ആരാധനാസമ്പ്രദായങ്ങള്‍ ഉപേക്ഷിക്കണമെന്നും എന്നായിരുന്നു. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ അജ്ഞതയില്‍ ആണ്ടുകിടന്നിരുന്ന ഒരു വിഭാഗം ജനതയില്‍ ആത്മബോധത്തിന്റെ തിരികൊളുത്തലായിരുന്നു. സമൂഹത്തെ ബാധിച്ചിരുന്ന ജീര്‍ണിപ്പിന്റെ നേരെ വിരല്‍ചൂണ്ടി, ഇരുട്ടില്‍ തപ്പിത്തടയുകയായിരുന്ന ഒരു ജനതയെ പ്രകാശത്തിന്റെ പാതയിലേക്ക് കൈപിടിച്ചു നടത്തിയിടത്താണ് ശ്രീനാരായണഗുരുവും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളും ലോക പ്രസക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News