ബിരിയാണിയും കബാബും പുറത്ത്, വെജ് മാത്രം അകത്ത്; യുപിയിൽ വിവാദം

fish kabab

വീണ്ടും വിവാദത്തിലായി ഉത്തർപ്രദേശിലെ കാവിവൽക്കരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഇപ്പോൾ വാർത്തയായത് സർക്കാരിന്റെ ‘വൺ ഡിസ്ട്രിക്ട് വൺ ക്യൂസീൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ വിവാദം ഉയരുന്നത്. സംസ്ഥാനത്തെ 75 ജില്ലകളിലെ പ്രാദേശിക ഭക്ഷണ വിഭവങ്ങളെ പ്രോത്സാഹിപ്പിക്കാൻ തയ്യാറാക്കിയ പട്ടികയിൽ ഒരു സസ്യേതര വിഭവവും ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് വിമർശനങ്ങൾക്ക് കാരണം. ലോകമാകെ പേര് കേട്ട വിഭവങ്ങളായ ഗലൗട്ടി കബാബ്, അവധി ബിരിയാണി, നിഹാരി, റാംപൂരിന്റെ മട്ടൺ കോർമ, സീഖ് കബാബ് തുടങ്ങിയവയെ എല്ലാം ലിസ്റ്റിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണ്.

Also Read: എന്താ മോനേ റെഡിയല്ലേ… ദൃശ്യം 3 ട്രെയിലർ പുറത്ത്

പകരം വെജിറ്റേറിയൻ വിഭവങ്ങളായ പേട, കച്ചോരി, ചാട്, ജലേബി, ഹൽവ തുടങ്ങിയവയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പട്ടികയിൽ മുഴുവൻ വെജിറ്റേറിയൻ വിഭവങ്ങൾ മാത്രമുണ്ടായതിനെതിരെ ഭക്ഷ്യ ചരിത്രകാരന്മാരും വിമർശനം ഉയർത്തിക്കഴിഞ്ഞു.എന്നാൽ പട്ടിക അന്തിമമല്ലെന്നും പൊതുജനാഭിപ്രായത്തെ അടിസ്ഥാനമാക്കി നോൺവെജ് വിഭവങ്ങൾ പിന്നീട് ഉൾപ്പെടുത്താനാകുമെന്ന് മന്ത്രി രാകേഷ് സച്ചാൻ വ്യക്തമാക്കി. ജില്ലാതല സമിതികളുടെ ശുപാർശയെ അടിസ്ഥാനമാക്കിയായിരുന്നു നിലവിലെ പട്ടിക തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News