പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് ബിസ്‌ക്കറ്റ് കമ്പനികൾ; സമവായത്തിലെത്താൻ നിർദേശിച്ച് സുപ്രീം കോടതി

പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് രണ്ട് ബിസ്‌ക്കറ്റ് കമ്പനികൾ. ഐടിസി ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസിസ് എന്നീ രണ്ട് കമ്പനികൾ തമ്മിലാണ് പോര് തുടരുന്നത്. ഇരുവരും തമ്മിലുള്ള യുദ്ധം സുപ്രീം കോടതി വരെ എത്തിയിരിക്കുകയാണ്. ഒടുവിൽ രണ്ടു കൂട്ടരോടും കേസ് പരിഹരിക്കാനുള്ള നിർദേശങ്ങളുമായി എത്തുന്നതിന് ഉത്തരവിട്ടിരിക്കുകയാണ് സുപ്രീംകോടതി.

ALSO READ: ‘അതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍’, അങ്ങനെ സംഭവിച്ചാൽ അഭിനയം നിർത്തുമെന്ന് മോഹൻലാൽ

ഗുഡ് ഡേ ബട്ടർ കുക്കികൾക്കായി ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡ് വർഷങ്ങളായി ഉപയോഗിച്ചിരുന്നതിന് സമാനമായ നീല റാപ്പറിൽ സൺഫീസ്റ്റ് മോംസ് മാജിക് ബട്ടർ ബിസ്‌ക്കറ്റുകൾ വിൽക്കുന്നതിൽ നിന്ന് ഐടിസി ലിമിറ്റഡിനെ മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഐടിസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ കോടതി ഉത്തരവ് വന്നിരിക്കുന്നത്. ഇരുവരുടെയും പാക്കേജിംഗുമായി ബന്ധപ്പെട്ട തർക്കത്തിൽ സമവായത്തിലെത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: സരോജ അങ്കിതിന് വെറും വേലക്കാരിയല്ല, കുരുന്നിന്റെ സമ്മാനം വൈറലായപ്പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News