‘FCRA വിഷയത്തിൽ ആരുടെ മുന്നിലും തല കുനിക്കില്ല’; ബിജെപിക്കെതിരെ വിമർശനവുമായി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ

thamarassery-bishop-remigius-inchananiyil

FCRA വിഷയത്തിൽ സർക്കാരുമായി ചർച്ചകൾ നടക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. അനുകൂല സമീപനം പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സഭ എല്ലാ കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സഭയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നവർ തളർന്നു പോകും. സഭ എന്നും തല ഉയർത്തി നിൽക്കും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എല്ലാവരും അവരുടെ അവകാശം വിനിയോഗിക്കണം എന്നും അടിച്ചമർത്തപ്പെട്ടവരോടൊപ്പം നിൽക്കുന്നവരെ പിന്തുണക്കണം എന്നും അദ്ദേഹം പറഞ്ഞു.

ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്(എഫ്‌സിആര്‍എ) എന്നത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു വിദേശ സംഭാവന നിയന്ത്രണ നിയമമാണ്. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വേണ്ടി ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് എഫ്സിആര്‍എ ബില്‍ അവതരിപ്പിച്ചത്. 2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്യുന്നതാണിത്.

ALSO READ: ‘മതങ്ങൾക്കിടയിൽ സാഹോദര്യം നിലനിർത്താൻ വാക്കുകൊണ്ടല്ല, പ്രവൃത്തികൊണ്ടും ഇടപെടുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ’; എം.എ. ബേബി

എന്‍ജിഒകള്‍ വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതാണ് ഈ നിയമം. വിദേശത്ത് നിന്നെത്തുന്ന പണം ദേശീയ താല്‍പ്പര്യത്തെയോ പൊതു ക്രമത്തെയോ ദേശീയ സുരക്ഷയെയോ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതാണ്. 2016, 2018, 2020 വര്‍ഷങ്ങളില്‍ മൂന്ന് തവണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News