പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിച്ചു

പുള്ളിപ്പുലിയുടെ കയ്യിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് മൂന്ന് വയസുകാരൻ. പുള്ളിപ്പുലി കടിച്ചെടുത്തോടിയ കു‍ഞ്ഞിനെ പൊലീസ് രക്ഷിക്കുകയായിരുന്നു. തിരുമല വനപാതയിലാണ് സംഭവം. കഴുത്തിനു  പരുക്കേറ്റ കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Also read: മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കുടുംബത്തോടൊപ്പം പോകുമ്പോഴാണു കുർണൂൽ അഡോണി സ്വദേശിയായ 3 വയസ്സുകാരനെ പുലി കഴുത്തിൽ കടിച്ചെടുത്തോടിയത്. തിരുപ്പതി ടൗണിനും ശ്രീ വേങ്കിടേശ്വരക്ഷേത്രത്തിനുമിടയിൽ വ്യാഴാഴ്ച രാത്രി 10 നാണ് സംഭവം നടന്നത്.

മാതാപിതാക്കൾ അടുത്തുള്ള കടയിൽനിന്നു സാധനം വാങ്ങുന്നതിനിടെ മുത്തച്ഛനും കുഞ്ഞും തനിച്ചായ സമയത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ടൗൺ എസ്ഐ രമേശിന്റെ നേതൃത്വത്തിൽ 6 പൊലീസുകാർ മൊബൈൽ ഫോൺ വെളിച്ചത്തിൻ്റെ സഹായത്തോടെ വടിയുമായി പുലിയെ പിന്തുടർന്നു. ബഹളം കേട്ടു കുട്ടിയെ ഉപേക്ഷിച്ച് പുലി ഓടിപ്പോകുകയായിരുന്നുവെന്ന് തിരുമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എ.വി. ധർമ റെ‍ഡ്ഡി പറഞ്ഞു.

Also Read: ഫുട്ബോൾ ഇതിഹാസത്തിന് ഇന്ന് പിറന്നാള്‍; മെസി @ 36

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News