മുഖം നിറയെ മുഖക്കുരുവാണോ ? പാവയ്ക്ക ദിവസവും ശീലമാക്കിക്കോളൂ

കുറച്ചധികം കയ്പ്പുണ്ടെങ്കിലും ആരോഗ്യകാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പാവയ്ക്ക. പ്രമേഹ രോഗികള്‍ പാവയ്ക്ക ധാരാളം കഴിക്കുന്നത് നല്ലതാണ്. പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്‌റ്റൈഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇതാണ് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നത്.

Also Read : താരന്റെ ശല്യം സഹിക്കാന്‍ പറ്റുന്നില്ലേ ? ഇത് മാത്രം പരീക്ഷിച്ചാല്‍ മതി, ഫലം ഉറപ്പ്

പാവയ്ക്കയുടെ ഗുണങ്ങള്‍ ചുവടെ

പാവയ്ക്കയിലുളള ആന്റി മൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. പാവയ്ക്ക ദിവസവും കഴിക്കുന്നത് ചര്‍മ്മ രോഗങ്ങള്‍ക്കും നല്ലതാണ്.

സോറിയാസിസ് രോഗത്തിന് പാവയ്ക്ക കഴിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

അര്‍ബുദ കോശങ്ങളുടെ വളര്‍ച്ച തടയാനും പാവയ്ക്കയ്ക്കു കഴിവുണ്ട്.

ജീവകം സിയുടെ കലവറയാണ് പാവയ്ക്ക. ഇത് രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നു.

Also Read : മുടികൊഴിച്ചിലാണോ പ്രശ്‌നം വിഷമിക്കേണ്ട, പരിഹാരം കറിവേപ്പിലയിലുണ്ട്

ാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. കൊളസ്‌ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.

അര്‍ബുദ രോഗികള്‍ പാവയ്ക്ക കഴിക്കുന്നത് വളരെ നല്ലതാണ്. അര്‍ബുദ കോശങ്ങള്‍ ഇരട്ടിക്കുന്നത് തടയാന്‍ ഇവയ്ക്ക് കഴിയും.

മുഖക്കുരു മാറാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് പാവയ്ക്ക. കൂടാതെ ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു.

അമിതവണ്ണം പലരുടെയും പ്രധാന പ്രശ്‌നമാണ്. കൊഴുപ്പിനെ നിയന്ത്രിക്കാന്‍ പാവയ്ക്കയ്ക്ക് കഴിയും. അതുപോലെ തന്നെ കാലറി വളരെ കുറവാണ് പാവയ്ക്കയില്‍ അതിനാല്‍ പാവയ്ക്ക നിങ്ങളുടെ ഡയറ്റ് തെറ്റിക്കില്ല.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News