‘സഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലിനെ തുടർന്ന്’, ‘നടന്നത് എനിക്കും പാർട്ടിക്കും അറിയാം; വീണ്ടും കുറിപ്പ് പങ്കുവെച്ച് ബിജെപി നേതാവ്

മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമെന്ന .ജെ.പി മീഡിയ പാനലിസ്റ്റ് അംഗമായ ജോമോന്‍ ചക്കാലക്കലിന്റെ ആരോപണം വലിയ രീതിയിൽ ചർച്ചയായിരുന്നു. ബി.ജെ.പി സംഘടനാ സെക്രട്ടറി സുഭാഷ് ഇടപെട്ടാണ് സഞ്ജുവിനെ ടീമിലെടുത്തതെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ജോമോന്‍ പറഞ്ഞത്. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും വിഷയം സമൂഹ മാധ്യമങ്ങളും മറ്റും ഏറ്റെടുത്തിരുന്നു.. ഇപ്പോഴിതാ വിഷയത്തിൽ പുതിയൊരു ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ജോമോന്‍.

ALSO READ: ‘നമുക്ക് വേണ്ടത് ഡമോക്രസിയാണ്, ‘മോദിയോക്രസി’യല്ല’, പ്രധാനമന്ത്രി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു: കെ ടി ജലീൽ

സഞ്ജുവിന്റെ വിഷയത്തിൽ ഇനി ഒരു പ്രസ്താവനക്കില്ല എന്നാണ് ജോമോന്‍ ഇപ്പോൾ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. നടന്നത് തനിക്കും പാർട്ടിക്കും അറിയാമെന്നും, തന്റെ നേതാക്കളുമായി താൻ ആശയവിനിമയം നടത്തിയിരുന്നുവെന്നും ജോമോൻ ഫേസ്ബുക്കിൽ കുറിക്കുന്നു.

ജോമോന്റെ ഫേസ്ബുക്

ALSO READ: ‘കേരളം കണ്ട ഏറ്റവും വലിയ ഞരമ്പ്‌ രോഗിയാണ് ഷാജൻ സ്കറിയ, ആര്യാ രാജേന്ദ്രനെ നീയൊക്കെ അങ്ങ്‌ മൂക്കിൽ കയറ്റുമോടാ’, പ്രതികരിച്ച് പിവി അൻവർ എം എൽ എ

ഈ വിഷയത്തിൽ ഇനി ഒരു പ്രസ്താവനക്കില്ല …..
വന്നുകൊണ്ടിരിക്കുന്ന വാർത്തയുടെ സ്ക്രീൻഷോട്ടുകളും മെസ്സേജുകളും
കോളുകളും രാവിലെ മുതൽ എനിക്ക് വന്നിരുന്നു ….
രാവിലെ മുതൽ അൽപ്പം തിരക്കിലായിരുന്നു ….
ഒരുവിധം എല്ലാ ചാനലുകാരും
ബൈറ്റിന് വേണ്ടി വിളിച്ചിരുന്നു …..
അവരോടും ഇനി ഒന്നും ഈ വിഷയത്തിൽ
പറയാൻ ഇല്ല എന്ന് തന്നെയാണ് പറഞ്ഞത് …..
നടന്നത് എനിക്കും പാർട്ടിക്കും അറിയാം ….
എന്റെ നേതാക്കളുമായി ഞാൻ
ആശയവിനിമയം നടത്തിയിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News