‘പാഷാണം വര്‍ക്കി’ കളിച്ച് ബിജെപി: ബിജെപി സൈറ്റില്‍ ‘ആര്‍എസ്എസ് ഭാരതാംബ’യെ മാറ്റി. സെക്രട്ടറിയേറ്റിലെ സമരത്തില്‍ ‘ആര്‍എസ്എസ് ഭാരതാംബ’

ഭാരതാംബയില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. ഭാരതമാതാവിനെ സംസ്ഥാന സര്‍ക്കാര്‍ അവഹേളിച്ചു എന്ന് ആരോപിച്ച് ബിജെപിയുടെ പ്രതിഷേധത്തില്‍ ആര്‍എസ്എസ് ഭാരതാംബ ചിത്രത്തില്‍ കാവിക്കൊടിയാണുള്ളത്. എന്നാല്‍ നേരത്തെ ബിജെപിയുടെ ഔദ്യോഗിക എഫ് ബി പേജില്‍ കാവിക്കൊടി മാറ്റി ദേശീയ പതാകയുമായുള്ള ഭാരതാംബ ചിത്രം ആയിരുന്നു ഉണ്ടായിരുന്നത്. സമൂഹമാധ്യമത്തില്‍ ഒരു ചിത്രവും പ്രതിഷേധത്തില്‍ മറ്റൊരു ചിത്രവുമാണ് ഇപ്പോള്‍ ഉള്ളത്. വിഷയത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായാണ് സൂചന

എല്‍ഡിഎഫും യുഡിഎഫും ആര്‍എസ്എസ് ഭാരതാംബയെ അധിക്ഷേപിച്ചുവെന്നാരോപിച്ച് പാലക്കാടും പ്രതിഷേധമുയര്‍ന്നിരുന്നു. ബിജെപി പാലക്കാട് നടത്തിയ പ്രതിഷേധത്തിലും കാവിക്കൊടിയുള്ള ഭാരതാംബ ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

Also Read : കാവിക്കൊടി മാറ്റി ബിജെപി ; ആര്‍എസ്എസ് ഭാരതാംബ ചിത്രത്തില്‍ ദേശീയ പതാകയുമായി ബിജെപി പോസ്റ്റര്‍

നേരത്തെ ബിജെപിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കാവിക്കൊടി മാറ്റി ദേശീയ പതാകയുമായുള്ള ഭാരതാംബ ചിത്രം ആയിരുന്നു. സമൂഹമാധ്യമത്തില്‍ ഒരു ചിത്രവും പ്രതിഷേധത്തില്‍ മറ്റൊരു ചിത്രവുമാണ്. പാലക്കാട് ബിജെപി ഈസ്റ്റ്, വെസ്റ്റ് ജില്ലാ കമ്മിറ്റികളിലും ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.

ഭാരതാംബ ചിത്രത്തിലെ കാവിക്കൊടി മാറ്റി ഇന്ത്യന്‍ പതാക വെച്ച് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് പുതിയ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. രാജ്ഭവന്റെ ആര്‍എസ്എസ് ഭാരതാംബാ വിവാദം തുടരുന്നതിനിടയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍. ആര്‍എസ്എസ് പ്രചാരകനായ ഗവര്‍ണറെ തള്ളിയാണ് ബിജെപി പോസ്റ്റര്‍. സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രതിഷേധ പരിപാടിയുടേതാണ് പോസ്റ്റര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News