
സിഎസ്ആർ ഫണ്ട് തട്ടിപ്പിൽ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകളാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. തട്ടിപ്പിന് നേതൃത്വം നൽകുന്നത് ബിജെപിയുടെ ഉയർന്ന നേതൃത്വമാണെന്നും ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന്റെ പദ്ധതിയുടെ ഭാഗമാണ് തട്ടിപ്പെന്നും വി കെ സനോജ് പറഞ്ഞു.
എ എൻ രാധാകൃഷ്ണനെയാണ് ബിജെപി തട്ടിപ്പിനായി ചുമതലപ്പെടുത്തിയത്. ചിലരുമായി കൂട്ടുചേർന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ട്. കോൺഗ്രസിൻറെ നേതൃത്വത്തിനും ഇതിൽ പങ്കുണ്ടെന്നും വി കെ സനോജ് പറഞ്ഞു.
Also Read: കെഎസ്ആർടിസിക്ക് 103 കോടി രൂപ കൂടി അനുവദിച്ചു
ലാലി വിൻസെന്റ് ഒരു കേസിൽ പ്രതിയായി. എങ്ങനെയാണ് പ്രതിയായത്. അനന്തു എനിക്ക് മകനെ പോലെയാണ് എന്നാണ് ലാലി വിൻസൻറ് പറഞ്ഞത്. ആ നേതാവിന് പിന്തുണ കൊടുക്കാൻ എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് ധൈര്യം കിട്ടുന്നതെന്നും വി കോ സനോജ് ചോദിച്ചു.
തട്ടിപ്പിന് പിന്തുണ കൊടുക്കാൻ ബിജെപിയും കോൺഗ്രസും തയ്യാറാകുന്നു. കള്ളന് കഞ്ഞി വെച്ചവരായി കോൺഗ്രസ് മാറുന്നു. ഒരു തട്ടിപ്പുകാരനും രക്ഷപ്പെടാൻ പാടില്ല. ശക്തമായ അന്വേഷണം ഇത് സംബന്ധിച്ച് നടക്കണം. നജീബ് കാന്തപുരത്തിനെതിരെ ഗുരുതരമായ ആരോപണമാണ് ഉയർന്നുവന്നത്. മുദ്ര പദ്ധതി സംബന്ധിച്ചുള്ള വിഷയത്തിലും സമഗ്രമായ അന്വേഷണം വേണം എന്നും വി കെ സനോജ് ആവശ്യപ്പെട്ടു.
എംഎൽഎ പദവി നജീബ് കാന്തപുരം ദുരുപയോഗം ചെയ്തു. തട്ടിപ്പ് സംഘത്തിൻറെ പ്രചാരകനായി എംഎൽഎ മാറി. വയനാട് ഫണ്ടിൽ പോലും കോൺഗ്രസ് തട്ടിപ്പ് നടത്തി. അതിന്റെ ഭാഗമായാണ് തൃശൂരിൽ കോൺഗ്രസിൽ നടപടി വന്നത്. തട്ടിപ്പിന് ഇരയായവരെ കൂട്ടിച്ചേർത്ത് ഡിവൈഎഫ്ഐ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here