പാറ്റപ്പേടി കനക്കുന്നു; സി ജെ പി യെ വേട്ടയാടി സംഘപരിവാർ കേന്ദ്രങ്ങൾ

Cockroach Janata Party

കോക്രോച്ച് ജനത പാർട്ടിക്കെതിരെയുള്ള വേട്ടയാടൽ തുടർന്ന് സംഘപരിവാർ കേന്ദ്രങ്ങൾ. സി ജെ പി പാർട്ടിയുടെ പ്രവർത്തനങ്ങളെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

നീതിന്യായ വ്യവസ്ഥയെ താറടിക്കാനുള്ള ശ്രമം നടക്കുന്നു എന്നാണ് ഹർജിയിലെ ആരോപണം. അഭിഭാഷകൻ ആയിട്ടുള്ള രാജ ചൗധരി ആണ് ഹർജി നൽകിയിരിക്കുന്നത്.
അതിനിടെ കോക്രോച്ച് ജനതാ പാർട്ടിയെ പിന്തുണക്കുന്നവർ ഇന്ത്യക്ക് പുറത്ത് നിന്നുള്ളവരാണെന്ന ബി്ജെപിയുടെ വാദം സി ജെ പി സ്ഥാപകൻ അഭിജിത് ദിപ്കേ തള്ളി.

Also read: ഇന്നറിയാം… ;നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയിൽ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

സി ജെ പിയെ പിന്തുടരുന്ന 94.7 ശതമാനം പേരും ഇന്ത്യക്കാരാണെന്ന ഇൻസ്റ്റഗ്രാം വിവരം ദിപ്കേ പുറത്തുവിട്ടു. പാകിസ്ഥാനികളാണ് ഫോളോവേഴ്‌സ് എന്ന ആരോപണം കേന്ദ്രമന്ത്രി കിരൺ റിജുവടക്കം ഉന്നയിച്ചിരുന്നു. എതിർ ശബ്ദങ്ങളെ ഭയക്കുന്ന കേന്ദ്രം കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടിച്ചിരുന്നു. എന്നാൽ കോക്രോച്ച് ഈസ് ബാക്കെന്ന പേരിൽ വീണ്ടും ഒരു അക്കൗണ്ട് തുടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News