നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപേ മധ്യപ്രദേശ്, ഛത്തീസ്ഗഢ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി

മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പെയാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.  രാജസ്ഥാനില്‍ നിയമസഭ ഒരുക്കങ്ങള്‍ക്കുള്ള സമിതിയില്‍ നിന്നും വസുന്ധര രാജ സിന്ധ്യയെ ഒഴിവാക്കി.

BJP യുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഛത്തീസ്ഗഢിലെ 21 ഉം മധ്യപ്രദേശിലെ 39 ഉം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളാണ് ഇടം പിടിച്ചത്. ഛത്തീസ്ഗഢിലെ പാടന്‍ നിയോജക മണ്ഡലത്തില്‍ നിന്ന് ലോക്‌സഭാംഗം വിജയ് ഭാഗല്‍ മത്സരിക്കും. മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗലിന്റെ മണ്ഡലമാണിത്. 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ചര്‍ച്ചകളും BJP നടത്തുകയാണ്. മധ്യപ്രദേശിലെ 230 സീറ്റുകളില്‍ 39 സ്ഥാനാര്‍ത്ഥികളുടെ ആദ്യ ഘട്ട പട്ടികയാണ് BJP പുറത്ത് വിട്ടത്. ഇരു സംസ്ഥാനങ്ങളിലും BJP യും കോണ്‍ഗ്രസും തമ്മിലാണ് മത്സരം .

Also Read: വിഭജനകാലത്ത് ആർഎസ്എസ് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തു; വിവാദ പ്രസംഗവുമായി ബിജെപി എംഎല്‍എ

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനില്‍
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സമിതികള്‍ക്ക് BJP രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ സമതികളില്‍ നിന്ന് വസുന്ധര രാജ സിന്ധ്യയെ ഒഴിവാക്കി. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പ്രധാന കാരണം വസുന്ധര രാജ സിന്ധ്യ സര്‍ക്കാരിനെതിരായ ജനവികാരമായിരുന്നു.പ്രകടന പത്രിക തയ്യാറാക്കാനുള്ള സമിതിയുടെ കണ്‍വീനര്‍ കേന്ദ്ര നിയമമന്ത്രി അര്‍ജുന്റാം മേഘ് വാളാണ്. മുന്‍ എംപി നാരായണ്‍ പഞ്ചാരിയയാണ് തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ . കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന BJP കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഛത്തീസ്ഗഢ് , മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത്.

Also Read: നരേന്ദ്രമോദി സര്‍ക്കാരിനെ പുറത്താക്കുകയാണ് രാജ്യത്തിനാവശ്യം: ബൃന്ദാ കാരാട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News