പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ബിജെപി ആക്രമണം

bjp-attack-on-elderly-woman-chenkottukonam-kadakampally-surendran-poster-issue

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ക്രൂരമായ ആക്രമണം.

ചെങ്കോട്ടുകോണം സ്വദേശിനിയായ സുലോചനയ്ക്കാണ് മർദനമേറ്റത്. പ്രദേശത്തെ ബിജെപി പ്രവർത്തകൻ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

ALSO READ : ലിസ്റ്റിൽ പേരുണ്ടോ? ബൂത്തിലെത്തി നിരാശനാകേണ്ട; വോട്ടർപ്പട്ടികയിലെ നിങ്ങളുടെ സ്ഥാനം 1 മിനിറ്റിൽ അറിയാം

എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് കണ്ട് അത് തടയാൻ ശ്രമിച്ച സുലോചനയെ സംഘം മർദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.

ALSO READ : സ്വാതന്ത്ര സമര സേനാനിയിൽ നിന്നും തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക ലഭിക്കുന്ന അപൂർവ്വം ഭാ​ഗ്യം ലഭിച്ച് സെബാസ്റ്റ്യൻ കുളത്തുങ്കൽ

വിവരം അറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ ആശുപത്രിയിലെത്തി സുലോചനയെ സന്ദർശിച്ചു. സംഭവത്തിൽ വയോധികയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News