ചരിത്രത്തില്‍ നിന്ന് ടാ​ഗോറിനെയും ഒഴിവാക്കുന്നു; വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാ ഫലകത്തിൽ മോദിയും വൈസ് ചാൻസലറും മാത്രം

രാജ്യത്തിനു വേണ്ടി വലിയ സംഭവനകള്‍ നേതാക്കളെയെല്ലാം ഒ‍ഴിവാക്കി നരേന്ദ്രമോദിയെ കുത്തിക്കയറ്റുന്ന രീതിയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തുവരുന്നത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ആണ് ഇക്കൂട്ടരുടെ ഇര. നേരത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിര ഉദ്ഘാടനത്തില്‍ നിന്ന് ഇന്ത്യന്‍ പ്രസിഡന്‍റിനെ ഒ‍ഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വ‍ഴിവെച്ചിരുന്നു. ഇപ്പോ‍ഴിതാ രബീന്ദ്രനാഥ ടാഗോറിന്‍റെ പേരും സംഘപരിവാര്‍ ഒ‍ഴിവാക്കുകയാണ്.

ALSO READ: വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നു; തുറന്ന് സമ്മതിച്ച് വി മുരളീധരന്‍

വിശ്വഭാരതി സർവകലാശാലയിൽ യുനെസ്കോ പൈതൃക ന​ഗരമെന്ന് സൂചിപ്പിക്കുന്ന ഫലകത്തിൽ ടാ​ഗോറിന്‍റെ പേര്  ഒഴിവാക്കി.ഫലകത്തില്‍ നരേന്ദ്രമോദിയുടെയും വൈസ് ചാൻസലറുടെയും പേര് മാത്രമാണുള്ളത്. ടാ​ഗോറിനെ ഒഴിവാക്കിയതിനെതിരെ കോൺ​ഗ്രസും തൃണമൂൽ കോൺ​ഗ്രസും രംഗത്തെത്തി. നെഹ്റുവിന് പിന്നാലെ ടാ​ഗോറിനെയും ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ തുടങ്ങിയെന്ന് ജയറാം രമേശ് വിമര്‍ശിച്ചു.

ALSO READ: നടി ഗൗതമി ബിജെപി വിട്ടു; വിശ്വാസ വഞ്ചന കാട്ടിയവരെ പാര്‍ട്ടി പിന്തുണച്ചുവെന്ന് ആക്ഷേപം

നേരത്തെ തന്‍റെ പേരില്‍ അഹമ്മദാബാദില്‍ സ്റ്റേഡിയം നിര്‍മ്മിച്ച് താന്‍ തന്നെ ഉദ്ഘാടനം ചെയ്തത നരേന്ദ്രമോദിയെ അല്‍പനെന്നാണ് വിമര്‍ശകര്‍ വിശേഷിപ്പിച്ചത്. നെഹ്റു മ്യൂസിയത്തെ നരേന്ദ്രമോദി മ്യൂസിയം എന്നാക്കി മാറ്റിയതടക്കം വലിയ ചര്‍ച്ചകള്‍ക്ക് വ‍ഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടാഗോറിനെയും ചരിത്രത്തില്‍ നിന്നൊ‍ഴിവാക്കാനുള്ള നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here